കോട്ടയം:പാലാ:- കോട്ടയം ജില്ല അമേരിക്കൻ ഫ്ലായ് ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ, ജൂനിയർ ജില്ലാ മീറ്റ് നടത്തപ്പെട്ടു. പാലാ അൽഫോൻസാ കോളേജിൽ വെച്ച് നടത്തപ്പെട്ട മീറ്റിൽ വളരെ വാശിയേറിയ മത്സരങ്ങൾ ആയിരുന്നു നടന്നത്. പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികലുടെ വിഭാഗത്തിൽ ആനിക്കാട് സെൻതോമസ് ഹൈസ്കൂൾ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. രണ്ടാം സ്ഥാനം ആൺകുട്ടികളുടെ വിഭാഗത്തിൽ സെൻറ് തോമസ് ഹൈസ്കൂൾ അനിക്കാട് പെൺകുട്ടികളുടെ വിഭാഗത്തിൽ നിർമ്മല പബ്ലിക് സ്കൂൾ പിഴകും വന്നു. വളരെ വാശിയേറിയ പോരാട്ടം ആയിരുന്നു നടത്തപ്പെട്ടത്.

പാലാ അൽഫോൻസാ കോളേജിന്റെ പ്രിൻസിപ്പൽ റെവ. ഫാദർ .ഡേ. മാത്യു പുന്നത്താനത്ത്കുന്നേൽ ഉദ്ഘാടനം കർമ്മം നിർവഹിച്ചു.തദ് അവസരത്തിൽ കേരള കോൺഗ്രസ് (എം) അധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ടോബിൻ കെ അലക്സും, പാലാ നഗരസഭ കൗൺസിലർ സാവിയോ കാവുകാട്ട് അസോസിയേഷൻ പ്രസിഡൻറ് ജോസഫ് ചാമക്കാലയും സെക്രട്ടറി മാർഷൽ മാത്യു, വൈസ് പ്രസിഡൻ്റ് ഒറിസോൺ ജോയി , ട്രഷറർഅനൂപ് കെ ജോൺ,ബിബിൻ ബ്രിട്ടോ, സജീവ് കണ്ടത്തിൽ,മനു;ആന്റോ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

