കോട്ടയം :ലോക്സഭാ തെരഞ്ഞെടുപ്പിന് ജോസഫ് ഗ്രൂപ്പ് ഒരുങ്ങുന്നു. പാലായിൽ നവംബർ 10 നു നടക്കുന്ന ജില്ലാ ക്യാമ്പോടുകൂടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു മുന്നേറാനാണ് കേരളാ കോൺഗ്രസ് നീക്കം .പത്തിന് നടക്കുന്ന ജില്ലാ ക്യാമ്പിന്റെ സ്വാഗത സംഘം ഓഫിസ് കടുത്തുരുത്തി എം എൽ എ മോൻസ് ജോസഫ് പാലായിലെ കേരളാ കോൺഗ്രസ് ആഫീസിൽ നിലവിളക്കിൽ തിരി തെളിച്ചു ഉദ്‌ഘാടനം നിർവഹിച്ചു.

പത്തിന് നടക്കുന്ന ജില്ലാ ക്യാമ്പിന് ശേഷം നിയോജക മണ്ഡലം ക്യാമ്പ് നടക്കും.പ്രാദേശിക വിഷയങ്ങൾ അധികരിച്ച് സമരങ്ങൾ നടത്തുവാനും കേരളാ കോൺഗ്രസിന് പരിപാടിയുണ്ട് .ഭരണമുണ്ടെങ്കിലും മാണി ഗ്രൂപ്പിൽ അസംതൃപ്തർ ഏറെയാണെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിഗമനം.എന്നാൽ ജോസഫ് വിഭാഗത്തിൽ നിന്നും ഒരു കൊഴിഞ്ഞു പോക്ക് ഉണ്ടാകുന്നുമില്ല.
ഭരണത്തിന്റെ തണലിൽ നിൽക്കുന്ന മാണി വിഭാഗത്തിലേക്ക് വ്യാപകമായ ഒഴുക്ക് പ്രതീക്ഷിച്ചെങ്കിലും അങ്ങനെയൊരു ഒഴുക്ക് ഉണ്ടായിട്ടില്ലെന്നാണ് ജോസഫ് ഗ്രൂപ്പിന് ആശ്വാസകരമാണ്.കോട്ടയം ജില്ലയിൽ ലോക്സഭാ സീറ്റിനെ ചൊല്ലി കോൺഗ്രസ് വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പരുക്കൻ ഭാഷയിലുള്ള ശകാരങ്ങൾ നടക്കുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കേണ്ടെന്ന നിലപാടിലാണ് ജോസഫ് വിഭാഗം.

