
കാഞ്ഞിരപ്പള്ളി:എഴുപതു വയസ്സുള്ള ഒരു സ്ത്രീയുടെ അണ്ഡാശയത്തിനുള്ളിൽ നിന്നും 5.865 കിലോഗ്രാം തൂക്കം വരുന്ന മാംസപിണ്ഡo കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
ജനറൽ ആശുപത്രിയിലെ ഡോക്ടർമാരായ പ്രശാന്ത്, രേഖാ, അരുൺകുമാർ, നേഴ്സിംഗ് അസിസ്റ്റൻറ്റ് മഞ്ജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.ഈ സ്ത്രീയുടെ വയറിനുളളിൽ വേദന അനുഭവപ്പെട്ടതോടെയാണു് ജനറൽ ആശുപത്രിയിലെ ഡോക്ടടർമാരെ സമീപിച്ചതും തുടർന്ന് ഓപ്പറേഷൻ നടത്തിയത് .

