പാലാ :പാലായിലെ ആദ്യകാല ഡ്രൈവറും ലോറി ഉടമയുമായിരുന്ന പാറമ്പുഴയിൽ ഉമ്മച്ചൻ നിര്യാതനായി. സംസ്കാരം ഞായറാഴ്ച 5.11.2023 . മക്കൾ ജിജി, സലാഷ്, ട്രീസമ്മ, സന്തോഷ്.

ഏറെ നാളായി അസുഖബാധിതനായിരുന്നു.പാലായിലെ ആദ്യകാല ഡ്രൈവർമാരിൽ പ്രധാനി ആയിരുന്നു ഉമ്മച്ചൻ എന്ന പി ജെ തോമസ്.അന്നത്തെ പാലയിലെ നിർമ്മാണത്തിനുള്ള മണൽ വാരിയിരുന്നത്.ഇന്നത്തെ ടൗൺ പോൾസൺ ബേക്കറിക്ക് മുന്നിലുള്ള വഴിയിലൂടെ ആറ്റിൽ ചെല്ലുന്ന മണൽ കടവിൽ നിന്നും ആയിരുന്നു.ആ കടവിലെ മണൽ കടത്തിയിരുന്നത് ഉമ്മച്ചന്റെയും സഹ പ്രവർത്തകരുടെയും ലോറികളിലായിരുന്നു.ആദ്യകാല ഡ്രൈവർ എന്ന നിലയിൽ പാലായിലാകെ വിപുലമായ സൗഹൃദ വലയത്തിനുടമയായിരുന്നു പാറമ്പുഴ ഉമ്മച്ചൻ

