എരുമേലി: മാലാഖമാരുടെ താഴ് വരയിൽ ചാരായ വാറ്റുകാർ പിടിയിൽ.നിരവധി ചാരായ വാറ്റു കേസുകളിൽ പ്രതിയും ഒളിവിൽ കഴിഞ്ഞു വന്നിരുന്നതുമായ കണമല എഴുകും മൺ സ്വദേശി വാക്കയിൽ വീട്ടിൽ കരുണാകരൻ നായർ മകൻ പ്രസാദ് കൂട്ടാളിയും പങ്കു കാരനുമായ പ്രദേശവാസികരോട്ട് വെച്ചൂർ വീട്ടിൽ തോമസ് വർഗ്ഗീസ് മകൻ ജോജാ K തോമസ് എന്നിവരാണ് പിടിയിലായത്.

ശബരിമല മണ്ഡല മഹോത്സവത്തിൻ്റെ മുന്നോടിയായി എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബിൻ്റെ നേതൃത്വത്തിലുള്ള കോട്ടയം എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻറ് ആൻ്റിനാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പാർട്ടി എരുമേലി, മുക്കൂട്ടുതറ, കണമല ,എയ്ഞ്ചൽവാലി ഭാഗങ്ങളിൽ 01-11-23 തിയതി വൈകുന്നേരം നടത്തിയ പരിശോധനയ്ക്കിടയിൽ ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഏയ്ഞ്ചൽവാലി എഴുകും മൺ ഭാഗത്ത് വാക്കയിൽ വീട്ടിൽ കരുണാകരൻ നായർ മകൻ പ്രസാദ് താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ ടി വീട്ടിൽ നിന്നും 1 ലിറ്റർ ചാരായം 60 ലിറ്റർ കോട എന്നിവ കണ്ടെടുത്ത് വീട്ടുടമയായ പ്രസാദിനെ അറസ്റ്റ് ചെയ്ത് കേസെടുത്തു. ടിയാൻ എരുമേലി എക്സൈസ് ഓഫീസിലെ നിരവധി അബ്കാരി കേസുകളിൽ പ്രതിയും ബഹുമാനപ്പെട്ട കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് നിലവിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന ആളുമാണ്.
തുടർന്ന് എക്സൈസ് പാർട്ടി നടത്തിയ മറ്റൊരു പരിശോധനയിൽ പ്രസാദിൻ്റെ കൂട്ടാളിയും പങ്കുകാരനും പ്രദേശവാസിയുമായ കരോട്ട് വെച്ചൂർ വീട്ടിൽ തോമസ് വർഗ്ഗീസ് മകൻ ജോജോ Kതോമസിനെ ടിയാൻ്റെ വീട്ടിൽ നിന്നും 4 ലിറ്റർ ചാരായം, 60 ലിറ്റർ കോട, 15 ലിറ്റർ പനം കള്ള്, ഗ്യാസ് സിലിണ്ടർ, ഗ്യാസ് സ്റ്റൗ അടക്കം വാറ്റുപകരണങ്ങൾ എന്നിവ സഹിതം അറസ്റ്റ് ചെയ്തു കേസെടുത്തു.
പ്രസാദും ജോജോയുമാണ് പ്രദേശത്തെ പ്രധാന ചാരായ വില്പനക്കാരെന്നും മാലാഖമാരുടെ താഴ് വര എന്ന പേരുള്ള പ്രദേശത്തെ മാലാഖമാരുടെ കുടുംബങ്ങൾ പോലുള്ള വീടുകളിലെ കുടിയേറ്റ കർഷകരായ പുരുഷ കേസരി ക ളെ പ്രദേശത്ത് ചാരായം സുലഭമാക്കി ആകർഷിച്ച് മുഴുക്കുടിയൻമാരാക്കി പ്രദേശത്തെ ചെകുത്താൻമാരുടെ താഴ് വരയാക്കാൻ അക്ഷീണം പ്രയത്നിക്കുന്ന സമൂഹദ്രോഹികളാണ് ഇവരെ ന്നുമാണ് പ്രദേശത്തെ വീട്ടമ്മമാരുടെ പരാതി. ഇവരുടെ അറസ്റ്റിനെ തുടർന്ന് സ്ഥലത്തെ ചാരായ, അനധികൃത മദ്യ, മയക്കുമരുന്ന് വില്പന അവസാനിപ്പിച്ച് തരണമെന്നാവശ്യപ്പെട്ടുള്ള നിരവധി ഫോൺ കോളുകളാണ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്.
സന്ധ്യ മയങ്ങിയ സമയത്ത് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർ ഭാഗ്യം കൊണ്ടു മാത്രമാണ് പരിശോധനക്കിടയിൽ വിഷപ്പാമ്പിൻ്റെ ദംശനമേൽക്കാതെ രക്ഷപ്പെട്ടത്. പ്രിവൻ്റീവ് ഓഫീസർ ട്രേഡ് നൗഷാദിന് നേരെ പത്തി ഉയർത്തി എത്തിയ മൂർഖൻ പാമ്പിൻ്റെ ശ്രദ്ധ പ്രിവൻ്റീവ് ഓഫീസർ അനു വി ഗോപിനാഥ് നിലത്ത് വടി കൊണ്ട് തട്ടിമാറ്റിയതിനെ തുടർന്ന് കടിയേൽക്കാതെ രക്ഷപെടുകയായിരുന്നു. പ്രദേശത്തി പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെയും രാജവെമ്പാല ഉൾപ്പെടെയുള്ള വിഷപ്പാമ്പുകളുടെയും സാന്നിദ്ധ്യമുള്ളതായി നാട്ടുകാർ പറഞ്ഞു.
ജോജോ K തോമസ് മണ്ഡലകാലത്ത് തീർത്ഥാനട പാതയിൽ ഹോട്ടൽ നടത്തുകയും അതിൻ്റെ മറവിൽ വ്യാപകമായി ചാരായവില്പന നടത്തിവന്നിരുന്ന ആളാണ് എന്നും ടിയാൻ്റെ അറസ്റ്റ് സത്യസന്ധമായി കച്ചവടം നടത്തുന്നവർക്ക് ഒരു അനുഗ്രഹമാണെന്നും വ്യാപാരികൾ പറയുന്നു.പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും കൂട്ടാളികളെക്കുറിച്ചും പ്രദേശത്തെ മറ്റ് ചാരായ വാറ്റുകാരെക്കുറിച്ചും അവരുടെ വാറ്റുസങ്കേതങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകളും അറസ്റ്റുകളും ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അറസ്റ്റ് ചെയ്ത പ്രതികളെയും കേസ് രേഖകളും തൊണ്ടിമുതലുകളും തുടർ നടപടികൾക്കായി എരുമേലി എക്സൈസ് റേഞ്ച് ഓഫീസിലേക്ക് കൈമാറിപരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ അനു V ഗോപിനാഥ്, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) നൗഷാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് രാജ്, നിമേഷ്, പ്രദീപ്, ശ്യാം ശശിധരൻ ഡ്രൈവർ അനിൽ എന്നിവരും പങ്കെടുത്തു.

