പാലാ:അർഹതയ്ക്കുള്ള അംഗീകാരമായി മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാ മെഡൽ നേടി കോട്ടയം വിജിലൻസ് എസ് ഐ സ്റ്റാൻലി തോമസ്.കോട്ടയം വിജിലൻസിൽ അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിട്ടുള്ള ഒരു പറ്റം ഉദ്യോഗസ്ഥരിലെ പ്രധാനിയാണ് എസ് ഐ സ്റ്റാൻലി തോമസ് .

രണ്ടു വർഷത്തിനിടെ 53 ഓളം അഴിമതി കേസുകളാണ് കോട്ടയം വിജിലൻസ് പിടികൂടിയിട്ടുള്ളത്.പാലാ ആർ ടി ഒ ആഫീസിൽ ഈയിടെ നടന്ന റെയ്‌ഡിലും ഗാന്ധിജി യൂണിവേഴ്സിറ്റിയിലെ മാർക്ക് കോഴ ഇടപാടുകൾ പിടികൂടുന്നതിലും സ്റ്റാൻലി തോമസ് എന്ന അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിട്ടുള്ള കോട്ടയം വിജിലൻസ് സംഘത്തിൽ സ്റ്റാൻലി തോമസുമുണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും അവാർഡ് സ്വീകരിക്കുമ്പോൾ വിജിലൻസിന്റെ കോട്ടയം യൂണിറ്റാകെ സന്തോഷത്തിലാണ്.തങ്ങളുടെ സേവനത്തിനു അംഗീകാരം ലഭിച്ചതിലുള്ള ആത്മനിർവൃതി എല്ലാ യൂണിറ്റ് അംഗങ്ങൾക്കുമുണ്ട്.വിജിലൻസ് തെക്കൻ മേഖല മേധാവി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണമാണ് നീക്കങ്ങളൊക്കെയും കോട്ടയം വിജിലൻസ് പ്ലാൻ ചെയ്യുന്നത്.ഡോക്ടർമാരിൽ നിന്നും ;ഉദ്യോഗസ്ഥന്മാരിൽ നിന്നും നിങ്ങള്ക്ക് കൈക്കൂലി ആവശ്യപ്പെടുന്ന അനുഭവമുണ്ടാകുന്നുണ്ടോ.എങ്കിൽ നിങ്ങൾക്കും ഈ അഴിമതി വിരുദ്ധ സംഘത്തിൽ ചേരാം.നിങ്ങളുടെ അറിയിപ്പുകൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്.1064 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കുക.

