Kottayam

അയ്യോ ഞങ്ങളല്ല കട്ടത് ;ഞങ്ങൾ കുഴികുളത്തിന്റെ ആൾക്കാരല്ല;വലവൂർ ബാങ്ക് തെരെഞ്ഞെടുപ്പിൽ വോട്ട് ചോദിച്ചു ചെന്ന സ്ഥാനാർത്ഥികൾക്കെതിരെ കർഷകന്റെ രോക്ഷ പ്രകടനം

കോട്ടയം :പാലാ :പാലാ നിയോജക മണ്ഡലത്തിലെ കരൂർ പഞ്ചായത്തിലെ വലവൂർ സർവീസ് സഹകരണ ബാങ്കിൽ തെരെഞ്ഞെടുപ്പ് ഈ വരുന്ന നവംബർ അഞ്ചിന് നടക്കുകയാണ്.ഇരു മുന്നണികളും മത്സരിക്കുന്നുണ്ടെങ്കിലും എൽ ഡി എഫ് പ്രവർത്തനം മന്ദഗതിയിലാണ്.കാരണം ഒട്ടേറെ വോട്ടുകൾ ചേർത്തിട്ടുണ്ടെന്നുള്ള ആത്മവിശ്വാസത്തിലാണ് എൽ ഡി എഫ് കേന്ദ്രങ്ങൾ .

ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിലായിട്ട് മാസങ്ങളായി .കെടുകാര്യസ്ഥതയും ;വഴി വിട്ടുള്ള ലോണുകൾ അനുവദിച്ചതുമെല്ലാം ചേർന്നപ്പോൾ ബാങ്ക് പൊട്ടലിന്റെ വക്കത്തായി.നിക്ഷേപകർക്ക് പണം കൊടുക്കാതെയുമായി .ഇതിൽ പ്രതിഷേധിച്ചു പൂവേലിക്കൽ മാമച്ചൻ എന്ന കർഷകൻ ബാങ്കിന്റെ മുന്നിൽ ധർണ്ണ  സമരം നടത്തുകയും ചെയ്തിരുന്നു.

ഇപ്പോൾ ബാങ്ക് തെരെഞ്ഞെടുപ്പിൽ യു  ഡി എഫ് മുന്നണിയുടെ പ്രവർത്തകർ വീട്  വീടാന്തരം കയറിയിറങ്ങി കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും;പലപ്പോഴും നിക്ഷേപകർ കായീകമായി നേരിടുന്ന അവസ്ഥയിലാണ് കാര്യങ്ങൾ.ഇന്നലെ നെച്ചിപ്പൂഴൂർ ഭാഗത്ത് വീട് കയറിയിറങ്ങി വോട്ട് അഭ്യർത്ഥിച്ച രണ്ട് യു  ഡി എഫ് സ്ഥാനാർത്ഥികൾ നിക്ഷേപകന്റെ കൈയ്യിൽ നിന്നും രക്ഷപെട്ടത് ആയുസ്സിന്റെ ബലം കൊണ്ട് മാത്രമാണ്.

പറമ്പിലെ തടി വെട്ടി വിറ്റ് പണം മുഴുവൻ വലവൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച കർഷകൻ പണം കിട്ടാത്ത ദുഃഖത്തിൽ ഇരിക്കുമ്പോഴാണ് വലവൂർ ബാങ്കിലെ വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് ആൾക്കാർ വന്നത്;ദേഷ്യം കൊണ്ട് വിറച്ച  കർഷകൻ പിന്നെ ഒന്നും നോക്കിയില്ല;കൈയ്യിൽ കിട്ടിയതുമായി വോട്ടുകാരെ നേരിട്ടു.വീടിന്റെ മുന്നിൽ  തൂക്കിയിരുന്ന ചെടിച്ചട്ടിയാണ് ആദ്യം കൈയ്യിൽ കിട്ടിയത് അതെടുത്തും കൊണ്ട് നിന്നെയൊക്കെ ഞാൻ ശരിയാക്കുമെടാ എന്നാക്രോശിച്ചാണ് നിക്ഷേപകൻ  വന്നത്.ജീവനും  കൊണ്ടോടിയ യു  ഡി എഫ് പ്രവർത്തകർ ഓട്ടത്തിനിടയിൽ വിളിച്ചു പറഞ്ഞു.അയ്യോ ഞങ്ങളല്ല കട്ടത്…ഞങ്ങൾ കുഴികുളത്തിന്റെ ആൾക്കാരല്ല,ഞങ്ങള് യു  ഡി എഫ് കാരാണെ .

ഇത് കേട്ടതും കർഷകൻ ഒന്നടങ്ങി.കൈയ്യിലിരുന്ന ചെടിച്ചട്ടി താഴെയിട്ടു.തങ്ങൾ സേഫ് സോണിൽ പ്രവേശിച്ചെന്നു മനസിലാക്കിയ യു  ഡി എഫ് സ്ഥാനാർത്ഥികൾ പയ്യെ നിക്ഷേപകന്റെ അടുത്ത് ചെന്ന് കൈപ്പാട് അകാലത്തിൽ നിന്നു. എല്ലാത്തിനേം ഞാൻ തട്ടും എന്ന് പറഞ്ഞു കിതച്ചു കൊണ്ട് കർഷകനും   നിന്നു.തടി വിറ്റ കാശാണ് കൊണ്ട് പോയി ഇട്ടത്.അത് കുഴികുളം കൊണ്ട് പോയി.ഞാൻ ഇനി എന്നാ ചെയ്യും എന്ന് പറഞ്ഞ കർഷകൻ ബാങ്ക് ഭരണ സമിതിയംഗങ്ങളുടെ അച്ഛനും അമ്മയ്ക്കും എല്ലാം വിളിക്കുന്നുണ്ടായിരുന്നു .ഒരു വിധത്തിൽ കർഷകനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയ യു  ഡി എഫ് സ്ഥാനാർത്ഥികൾ ജീവൻ രക്ഷപെട്ടതിലുള്ള ആശ്വാസത്തിലാണ്‌.

ഇനിയുള്ള ദിവസങ്ങളിലെ പ്രവർത്തനങ്ങൾ നോക്കീം കണ്ടും മാത്രം മതിയെന്നാണ് യു  ഡി എഫ് നേതാക്കൾ തീരുമാനിച്ചിരിക്കുന്നത്,ഞങ്ങൾ ഫിലിപ് കുഴികുളത്തിന്റെ അൾക്കാരല്ല എന്നൊരു ബാനർ മുന്നിൽ പിടിക്കാനും തീരുമാനം എടുത്തിട്ടുണ്ട് .

കേരളാ കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതി അംഗവും;കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ ഫിലിപ് കുഴികുളമാണ് ബാങ്ക് പ്രസിഡണ്ട്.ബാങ്ക് ഭരണ സമിതിയംഗങ്ങളുടെയും ബന്ധുക്കളുടെയും പേരിൽ കോടികളുടെ വായ്പ്പയാണ് എടുത്തിരിക്കുന്നതെന്നു വ്യാപകമായ ആക്ഷേപം ഉയർന്നിട്ടുണ്ട് .

ചിത്രം പ്രതീകാത്മകം 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top