Kerala

ഈ ഓട്ടോ റിക്ഷാ ഞാനിങ്ങെടുക്കുവാ…തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സുരേഷ് ഗോപിക്കായി പ്രചാരണം തുടങ്ങി

തൃശൂർ :തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല..സ്ഥാനാര്‍ത്ഥിയേയും ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല..പക്ഷേ തൃശൂരിൽ സുരേഷ് ഗോപിക്കായി പ്രചാരണം തുടങ്ങിക്കഴിഞ്ഞു

ബിജെപി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിലാണ് പോസ്റ്റർ പതിപ്പിച്ച് പ്രചാരണം ആരംഭിച്ചത്… പാർട്ടി നിർദ്ദേശപ്രകാരമല്ല സ്വന്തം ഇഷ്ടപ്രകാരമാണ് പോസ്റ്റർ പതിപ്പിച്ചതെന്നാണ് ഇവരുടെ പക്ഷം..

ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തിനിൽക്കെ രാഷ്ട്രീയ കരുനീക്കങ്ങൾ അടിത്തട്ടിൽ മുന്നണികൾ സജീവമാണ്.. ഇതിനിടയിലാണ് പരസ്യപ്രചാരണവുമായി ബിജെപി രംഗത്ത് എത്തുന്നത്. ”ചതിക്കില്ല എന്നത് ഉറപ്പാണ്, വോട്ട് ഫോർ ബിജെപി” എന്ന വാചകത്തോടെയുള്ള പോസ്റ്ററുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

ബിജെപി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിലാണ് പോസ്റ്റർ പതിപ്പിച്ചത്. നഗരത്തിലെ വിവിധ ഇടങ്ങളില്‍ ഓടുന്ന ഓട്ടോകളിൽ പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്..പാർട്ടി നിർദ്ദേശപ്രകാരമല്ല, മറിച്ച് സ്വന്തം ഇഷ്ടപ്രകാരമാണ് സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങള്‍ പ്രചരണം ആരംഭിച്ചതെന്നാണ് ഇവരുടെ ഇവര്‍ പറയുന്നത്..

ബിജെപി ഏറെ വിജയപ്രതീക്ഷ വക്കുന്ന മണ്ഡലമാണ് തൃശ്ശൂർ. മറ്റു മുന്നണികളും സ്ഥാനാർത്ഥികൾ ആകാൻ സാധ്യതയുള്ളവരെ മണ്ഡലത്തിൽ സജീവമാക്കാൻ നടപടികൾ തുടങ്ങിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top