Kerala

കോട്ടയം സി.എം എസ് കോളജ് യൂണിയനെ നയിക്കാൻ സെൻ്റ് അലോഷ്യസ് ഹൈസ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥി

 

എടത്വ:ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ കലാലയമായ കോട്ടയം സി.എം.എസ് കോളജ് യൂണിയനെ നയിക്കാൻ എടത്വ സെൻ്റ് അലോഷ്യസ് ഹൈസ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥി.

സി.എം.എസ് കോളജിലെ ബി.എ രണ്ടാം വർഷ വിദ്യാർത്ഥിയായ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡാനിയേൽ തോമസ് യൂണിയൻ ജനറൽ സെക്രട്ടറിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും.എ.വി. ഗോവിന്ദ് (ചെയർപേഴ്സൺ),നിരഞ്ചന വിശ്വം (വൈസ് ചെയർപേഴ്സൺ) എന്നിവരടങ്ങിയ 14 അംഗങ്ങൾ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഒക്ടോബർ 26 വ്യാഴാഴ്ച 2 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും.

ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ ജോൺസൺ വി.ഇടിക്കുളയുടെയും സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ- ഖുർമ ഹോസ്പിറ്റൽ നേഴ്സിംങ് ഡയറക്ടർ ജിജിമോൾ ജോൺസൻ്റെയും ഇളയ മകനാണ് ഡാനിയേൽ.ബെൻ ജോൺസൺ (അമേരിക്കൻ എക്സ്പ്രസ് – ന്യൂഡൽഹി)യാണ് സഹോദരൻ.

ഡാനിയേൽ തോമസിനെ കുട്ടനാട് എം.എൽ എ തോമസ് കെ തോമസ്, തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ബിനു ഐസക്ക് രാജു എന്നിവർ ഉൾപ്പെടെ നിരവധി പേർ അഭിനന്ദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top