Kottayam

നിക്ഷേപങ്ങൾ തിരിച്ചു തരിക കടനാട് ബാങ്കിലേക്ക് നിക്ഷേപകർ ഇരച്ച് കയറി സെക്രട്ടറിയേയും ,ജീവനക്കാരേയും തടഞ്ഞുവച്ചു

 

കോട്ടയം: കടനാട് സഹകരണ ബാങ്കിലേക്ക് നിക്ഷേപകർ ഇരച്ച് കയറി ബാങ്ക് സെക്രട്ടറിയേയും ,ജീവനക്കാരേയും തടഞ്ഞു വച്ചു. സെക്രട്ടറി ലവ്ലി ജേക്കബിനെയാണ് വനിതകൾ ഉൾപ്പെടെയുള്ള നിക്ഷേപകർ തടഞ്ഞ് വച്ചത്.

എൽ.ഡി.എഫ് ഭരിക്കന്ന കടനാട് ബാങ്കിൽ കഴിഞ്ഞ കുറെ മാസങ്ങളായി നിക്ഷേപകർക്ക് പണം തിരികെ നൽകുന്നില്ല. ഇതിനെ തുടർന്നാണ് ജനങ്ങൾ സംഘടിച്ചെത്തി ഉപരോധ സമരം നടത്തിയത്.

എന്നാൽ ഒരു നിക്ഷേപകൻ ബാങ്കിലെ തൻ്റെ പണം തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ് നൽകിയത് കൊണ്ടാണ് നിക്ഷേപങ്ങൾ തിരിച്ച് നൽകുവാൻ കഴിയാത്തതെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.കേസിൽ തീർപ്പുണ്ടായാൽ പണം തിരികെ നൽകാമെന്ന് ഉള്ള ഉറപ്പിൽ നിക്ഷേപകർ സമരം അവസാനിപ്പിച്ചു.

സാമ്പത്തിക ക്രമക്കേടാണ് കടനാട് ബാങ്ക് നാശോന്മുഖമായ തിന് കാരണമെന്ന് നിക്ഷേപകർ ആക്ഷേപം ഉന്നയിച്ചു. ഭരണ സമിതിയംഗങ്ങളുടെ ബന്ധുക്കൾ തന്നെ അനധികൃതമായി കോടികളാണ് വായ്പയെടുത്തിട്ടുള്ളത് എന്നും ഇവർ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top