
കോട്ടയം:കുമാരനല്ലൂർ ദേവീക്ഷേത്രം പ്രധാന പൂജാസ്ഥാനീയൻ മധുര മന അച്യുതൻ നമ്പൂതിരി (86) അന്തരിച്ചു.സംസ്ക്കാരം ഇന്ന് 11 മണിക്ക് ഇല്ലം വളപ്പിൽ.
ഭാര്യ: തലവടി പട്ടമന ഇല്ലത്ത് ദേവശിഖാമണി.
മക്കൾ: സത്യജിത്ത് , സന്ധ്യ ,സൗമ്യ. മരുമക്കൾ :സ്മിത, രാജേഷ്, വാസുദേവൻ.
കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലെ ഹെഡ് പോസ്റ്റ് മാസ്റ്റർ ആയിരുന്നു.കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ 60 വർഷത്തോളം പൂജകളിൽ കാർമികൻ ആയിരുന്നു.
തലവെടി തിരുപനയനൂർ കാവ് ദേവിക്ഷേത്രം മുഖ്യ തന്ത്രി ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമനയുടെ സഹോദരി ഭർത്താവ് ആണ് പരേതൻ.
ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വാലയിൽ ഇടിക്കുള അനുശോചിച്ചു.

