കോട്ടയം : പി ജെ ജോസഫിനെ അപഹസിച്ച എം എം മണിയുടെ വായിൽ തുണി തിരുകി കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് പ്രവർത്തകർ പാലായിൽ പ്രതിഷേധ പ്രഭാതം നടത്തി .പാലാ കുരിശുപള്ളി കവലയിൽ രാവിലെ 9 മണിക്കാണ് കേരളാ കോൺഗ്രസ് പ്രവർത്തകർ പ്രതീകാത്മക സമരം നടത്തിയത് .

രാവിലെ തന്നെ പാലാ കുരിശുപള്ളി കവലയിൽ കേന്ദ്രീകരിച്ച കേരളാ കോൺഗ്രസ് പ്രവർത്തകർ എം എം മണിയുടെ കോലത്തിന്റെ വായിൽ തുണി തിരുകിയാണ് വ്യത്യസ്ത പ്രതിഷേധ പരിപാടി നടത്തിയത്.പ്രതിഷേധ പരിപാടി ഉദ്‌ഘാടനം ചെയ്ത സജി മഞ്ഞക്കടമ്പൻ എം എം മണിയുടെ യഥാർത്ഥ പേര് എം എം ദാമോദരൻ എന്നാണെന്നും കിടങ്ങൂരിൽ നിന്നും ഇടുക്കിയിലെത്തിയപ്പോഴാണ് എം എം മാണി യായി മോർഫ് ചെയ്യപ്പെട്ടതെന്നും അഭിപ്രായപ്പെട്ടു.
പ്രതിഷേധ പ്രഭാതം പരിപാടിയിൽ നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്;സന്തോഷ് കാവുകാട്ട്;അഡ്വ ജോബി കുറ്റിക്കാട്ട്;പ്രസാദ് ഉരുളികുന്നം ; തങ്കച്ചൻ മണ്ണൂശ്ശേരി;സജി ഓലിക്കര;നിധിൻ സി വടക്കൻ;ബോബി മൂന്നുമാക്കൽ ;സൈമൺ മൂന്നിലവ്.ഡിജു സെബാസ്ററ്യൻ;ജോസ് എടേട്ട്;ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ ;ബാബു മുകാല ;ജസ്റ്റിൻ പാറപ്പുറത്ത് ;കെ സി കുഞ്ഞുമോൻ. നോയൽ ലൂക്ക്;മെൽവിൻ പറമുണ്ട തുടങ്ങിയവർ പ്രസംഗിച്ചു

