പാലാ :കൊഴുവനാൽ ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ ഒരു വിധവയായ സ്ത്രീയെ (65വയസ് )ജീവിക്കാൻ അനുവദിക്കാതെ പഞ്ചായത്ത് പ്രസിഡണ്ടും . കൂടെ പഞ്ചായത്ത് സെക്രട്ടറി ജോമോനും കൂടി വഴി കോൺക്രീറ്റ് ചെയ്തത് ഹിറ്റാച്ചി കൊണ്ടുവന്ന് അവർക്ക് അതിലെ നടക്കാൻ പോലും പറ്റാത്ത രീതിയിൽ ആ വഴി നശിപ്പിക്കുകയുണ്ടായി.ഒരു വിധവയോടാണ് ഇങ്ങനെ പഞ്ചായത്ത് ചെയ്തത്.

പഞ്ചായത്ത് ഭരണത്തിലെ ഈ വിഷയത്തിൽ ലോക്സഭാ എംപി തോമസ് ചാഴികാടനും; രാജ്യസഭ എംപി ജോസ് കെ മാണിയും പാലാ എംഎൽഎ മാണി സികാപ്പനും ഇടപെടണം. ജില്ലാ കളക്ടർ; പാലാ ഡിവൈഎസ്പി പോലീസ് മേധാവി എന്നിവർ ഇടപെട്ട് ഡി വിഷയത്തിന് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കിക്കൊടുക്കണം എന്ന് ജനപ്രതിനിധിയായ കൊഴുവനാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ്‌ബി അറിയിച്ചു.
ഇനി ഇങ്ങനെ ഈ പഞ്ചായത്തിൽ ഉണ്ടാകാൻ പാടില്ല ജനങ്ങൾക്ക് ജീവിക്കുവാൻ വേണ്ട സാഹചര്യം ഉണ്ടാക്കി കൊടുക്കേണ്ട പഞ്ചായത്ത് ഈ നീച പ്രവർത്തനം ചെയ്തത് ശരിയായില്ല സത്യാവസ്ഥ മനസ്സിലാക്കി വേണ്ടുന്ന കാര്യങ്ങൾ ചെയ്തുകൊടുക്കണമെന്ന് അപേക്ഷിക്കുന്നു.ജനങ്ങൾ വേണ്ടി ജനപ്രതിനിധി., രാജേഷ് ബി.
കൊഴുവനാൽ പഞ്ചായത്ത് പ്രസിഡണ്ട് നിമ്മി ട്വിങ്കിൾ രാജ് അറിയിച്ചത്.
കൊഴുവനാൽ പഞ്ചായത്തുമായി കേസുണ്ടായിരുന്ന സ്ഥലമാണ് വീട്ടമ്മയുടേത് എന്ന് വിവക്ഷിക്കുന്ന സ്ഥലം .പ്രസ്തുത കേസിൽ പഞ്ചായത്തിന്റേതാണ് സ്ഥലമെന്നു കോടതി വിധിക്കുകയും.അത് അളന്നു സർവ്വേ കല്ല് സ്ഥാപിക്കുകയും ചെയ്തിട്ടുള്ളതാണ്.എന്നാൽ മാനുഷിക പരിഗണന വച്ച് നടപ്പുവഴി അനുവദിക്കുകയും ചെയ്തു . അവധിയുടെ മറവിൽ ഇക്കഴിഞ്ഞ ദിവസം ഇവർ സംഘം ചേർന്ന് രണ്ട് മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്തത് ശ്രദ്ധയിൽ പെട്ടപ്പോൾ നിയമപരമായി അത് തടയുകയാണ് ചെയ്തിട്ടുള്ളത്.

