Education

അരുവിത്തുറ കോളേജിൽ ഏകദിന സംരംഭകത്വ സെമിനാർ

കോട്ടയം :അരുവിത്തുറ :കേന്ദ്രസർക്കാറിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭ മന്ത്രാലയത്തിന്റെ കീഴിൽ തൃശൂർ, പ്രവർത്തിക്കുന്ന എം എസ് എം ഇ ഡെവലപ്മെന്റ് ആൻഡ് ഫസിലിറ്റേഷൻ ഓഫീസ്ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി സെന്റ് ജോർജ് കോളേജ് അരുവിത്തുറയുമായി സഹകരിച്ചു 27.10.2023 വെള്ളിയാഴ്ച, സെന്റ് ജോർജ് കോളേജ് അരുവിത്തുറയിൽ വച്ച് ഏകദിന സംരംഭകത്വ സെമിനാർ നടത്തുന്നു.

കേരളത്തിൽ വിജയസാധ്യതയുള്ള വ്യവസായങ്ങൾ തിരഞ്ഞെടുക്കുന്നതിനും, വിജയകരമായി നടത്തിക്കൊണ്ടുപോകുന്നതിനും ആവശ്യമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഈ സെമിനാറിൽ പ്രതിപാദിക്കുന്നതാണ്. കേന്ദ്ര, സംസ്ഥാന വ്യവസായ മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ഈ സെമിനാറിൽ വിജയികളായ വ്യവസായികളുടെ അനുഭവസാക്ഷ്യങ്ങളും, ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വ്യവസായം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കുള്ള വിവിധ തരത്തിലുള്ള പദ്ധതികളെക്കുറിച്ചുള്ള ക്ളാസ്സുകളും ഉണ്ടായിരിക്കുന്നതാണ്.

ഈ സെമിനാറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പേര്, അഡ്രസ്സ്, ഫോൺ നമ്പർ, പ്രോഗ്രാമിന്റെ പേര് തുടങ്ങിയ വിവരങ്ങൾ ഗൂഗിൾ ഫോം ലിങ്ക് (https://bit.ly/EAP-ARU) വഴിയോ വാട്സാപ്പ് നമ്പറിലോ (8330080536), അറിയിക്കേണ്ടതാണ്. രജിസ്ട്രർ ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 100 പേർക്കായിരിക്കും പ്രവേശനം നല്കുന്നത്. പ്രവേശനം സൗജന്യം.കൂടുതൽ വിവരങ്ങൾക്ക് 8330080536; 9846488455 എന്നീ നമ്പറുകൾ ബന്ധപ്പെടാവുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top