Kerala

2 ലക്ഷം രൂപ മുതൽ 32 ലക്ഷം രൂപ വരെ ശമ്പളമുള്ള തൊഴിലവസരങ്ങൾ

ത്രിശൂർ: അസാപ് കേരളയുടെ നേതൃത്വത്തിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ വച്ച്  27ന് ആസ്പയർ 2023 മെഗാ തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് നാളെ കൂടി രജിസ്റ്റർ ചെയ്യാം. ഐ ടി, ബാങ്കിംഗ്, കൺസ്ട്രക്ഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, സെയിൽസ്, ഡ്രോൺ ഓപ്പറേറ്റർ, കണ്ടന്റ് ഡെവലപ്പർ, എച്ച് ആർ എക്സിക്യൂട്ടീവ്, ടെലികോളർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തുടങ്ങിയ നിരവധി മേഖലകളിലായി പുതുമുഖങ്ങൾക്കും പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്കും അനവധി അവസരങ്ങൾ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

2 ലക്ഷം രൂപ മുതൽ 32 ലക്ഷം രൂപ വരെയുള്ള തൊഴിലവസരങ്ങളാണ് ഉള്ളത്. മേളയുടെ ഭാഗമായി പങ്കെടുക്കുന്ന 20 ഓളം കമ്പനികളിൽ ഒഴിവുണ്ട്. എട്ടോളം മൾട്ടി നാഷണൽ കമ്പനികൾ ഉൾപ്പെടെ 20 കമ്പനികൾ തൊഴിൽമേളയിൽ പങ്കെടുക്കുന്നു. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക്  ഇന്റർവ്യൂ ആത്മവിശ്വാസത്തോടെ നേരിടുന്നതിനുള്ള പരിശീലനവും അവർക്ക് ഭാവിയിലെ അവരുടെ തൊഴിൽ ഉന്നമനത്തിനു വേണ്ടുന്ന മാർഗനിർദേശം നൽകുന്നതിനുള്ള പ്ലേസ്മെന്റ് ഗ്രൂമിങ് ഓൺലൈനായി അസാപ് കേരള നൽകുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top