പാലാ :മീനച്ചിൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ വാർഷികവും വിശിഷ്ട വ്യക്തികളെ ആദരിക്കക്കലും നടത്തി. സമ്മേളനത്തോടുബന്ധിച്ച് വർണ്ണപ്പകിട്ടാർന്ന റാലിയും സംഘടിപ്പിക്കപ്പെട്ടു.

സമ്മേളനം തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു. മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ബിന്ദു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കളക്ടർ വി.വിഘ്നേശ്വരി മുഖ്യാതിഥി ആയിരുന്നു. ജില്ലാ പഞ്ചായത്ത് മെംബർ രാജേഷ് വാളി പ്ലാക്കൽ സി.ഡി എസ് ചെയർപേഴ്സൺ ശ്രീലത ഹരിദാസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാർ ഗ്രാമപഞ്ചായത്ത് മെംബർമാർ എന്നിവർ പ്രസംഗിച്ചു.

