Kerala

ഹമാസ് ഭീകരവാദ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഇസ്രയേൽ ജനതയ്ക്ക് പാലായിൽ കാസയുടെ ഐക്യദാർഢ്യം

പാലാ : ഭീകരവാദ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഇസ്രയേൽ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കാസ(ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ ) കോട്ടയം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ ജൂബിലി കപ്പേളയുടെ മുന്നിൽ ഐക്യദാർഢ്യ പ്രഖ്യാപനവും.;മെഴുകു തിരി കത്തിക്കലും നടത്തി .

ആക്രമണത്തിൽ മരണമടഞ്ഞ നിരപരാധികൾ ആയ ഇസ്രയേൽ ജനതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മെഴുകുതിരികൾ കത്തിക്കുകയും , യുദ്ധത്തെ അഭിമുഖീകരിക്കുന്ന ഇസ്രയേൽ ജനത്തിനുവേണ്ടിയും അവരുടെ സുരക്ഷിതത്വത്തിനുവേണ്ടി പോരാടുന്ന സൈനികർക്ക് വേണ്ടിയും ഇസ്രായേലിൽ ജോലിചെയ്യുന്ന മലയാളികളായ സഹോദരങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

കാസ കോട്ടയം ജില്ലാ പ്രസിഡന്റ്‌  ജേക്കബ് വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ  യോഗത്തിൽ കാസ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജിജി മാത്യു,സെക്രട്ടറി അലക്സ്‌ ജോസഫ്, ജോജി കോലഞ്ചേരി,  മാഗി ഡോമിനിക് പാലാ,എം പി ജെയ്സൺ പെരുമ്പാവൂർ,അലോഷിയസ് പെരുമ്പാവൂർ,ജെറിൻ,നെവിൽ ടോം ജെയിംസ്, ജിൻസ് കുര്യൻ,ജോജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.

അതേസമയം തൊട്ടടുത്ത ഈരാറ്റുപേട്ടയിൽ പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയവർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട് ,അതിനെതിരെ വിവിധ സംഘടനകളുടെ പ്രതിഷേധ പ്രസ്താവനകൾ വന്നു കൊണ്ടിരിക്കുകയാണ് .മുമ്പ് പാലാ ബിഷപ്പ് മാർ കല്ലറങ്ങാട്ട് ലവ് ജിഹാദിനെതിരെ കരുതിയിരിക്കണമെന്നും കുറവിലങ്ങാട് പള്ളിയിലെ കുർബാന മദ്ധ്യേ പ്രസംഗിച്ചതിനെ വളച്ചൊടിച്ച് മുസ്‌ലിം പരിവാർ സംഘടനകൾ പാലായിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നത് സ്മരണീയമാണ് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top