കോട്ടയം : 98 വയസുവരെ എം എൽ എ ആയിരുന്ന വി എസ് അച്യുതാനന്ദനെ മുന്നിൽ നിർത്തി പി ജെ ജോസഫിനെ എതിർക്കുന്നത് എം എം മണിയുടെ ആത്മ വഞ്ചന മാത്രമാണെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഡിജു സെബാസ്ററ്യൻ അഭിപ്രായപ്പെട്ടു.

ഇക്കഴിഞ്ഞ ദിവസമാണ് വി എസ് അച്യുതാന്ദന് 100 വയസ് പൂർത്തിയായത്.ഇക്കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പ് വരെ അദ്ദേഹം മലമ്പുഴ എം എൽ എ ആയിരുന്നു .അതായത് 93 വയസുള്ള അച്യുതാന്ദനാണ് മലമ്പുഴയിൽ 2016 ൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തതത്.93 വയസുള്ളപ്പോൾ അച്യുതാനന്ദന് മത്സരിക്കുകയും ഒക്കെ ചെയ്യാം പക്ഷെ 80 വയസുള്ള പി ജെ ജോസഫ് നെ ജനങ്ങൾ കൈകാര്യം ചെയ്യണം എന്ന് പറയുന്ന എം എം മണി മലയാളത്തിന്റെ തന്നെ മണ്ടശിരോമണി പട്ടത്തിനു അര്ഹനാണെന്ന് ഡിജു സെബാസ്ററ്യൻ കൂട്ടി ചേർത്തു.
1982 ൽ ഹരിപ്പാട് നിയോജക മണ്ഡലത്തിൽ 27 വയസുണ്ടായിരുന്ന രമേശ് ചെന്നിത്തല മത്സരിച്ചപ്പോൾ അന്ന് 72 വയസുണ്ടായിരുന്ന സിപിഐ(എം ) ന്റെ എതിർ സ്ഥാനാർഥി എസ് ഗോവിന്ദക്കുറുപ്പ് പറഞ്ഞത്.വട്ടുകളിച്ച് നടക്കേണ്ട പ്രായത്തിലുള്ള പിള്ളേരെ പിടിച്ച് സ്ഥാനാർത്ഥിയാക്കി എന്നായിരുന്നു ,പക്ഷെ 72 കാരനായ എസ് ഗോവിന്ദക്കുറുപ്പ് പരാജയപ്പെട്ടപ്പോൾ വിജയിച്ച രമേശ് ചെന്നിത്തലയെ ജനങ്ങൾ വട്ട് മാലയിട്ടാണ് സ്വീകരിച്ചത്.
കണ്ണൂരിൽ തന്നെ കെ കെ എൻ പരിയാരവും ;സുബ്രമണ്യ ഷേണായിയുമൊക്കെ 75 വയസിനു മുകളിലാണ് സിപിഎം എം എൽ എ മാരായിരുന്നത്,സിപിഎം അഖിലേന്ത്യ സെക്രട്ടറി ഹർകിഷൻ സൂരജിത്തിനും;ജ്യോതി ബസുവിനുമൊക്കെ എത്ര വയസുണ്ടായിരുന്നു എന്നൊക്കെ സിപിഎം നേതാക്കൾ ചിന്തിക്കുന്നത് നല്ലതാണ്.ഇന്ത്യയുടെ മുൻ പ്രസിഡണ്ട് ആയിരുന്ന യശ്ശശരീരനായ കെ ആർ നാരായണൻ 71 വയസുള്ളപ്പോൾ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചപ്പോൾ 80 വയസുള്ള സിപിഎം നേതാവ് ഇ എം എസ് നമ്പൂതിരിപ്പാട് അന്ന് പറഞ്ഞത് വയസനാം കാലത്ത് നാരായണന് വീട്ടിൽ പോയി ഇരിക്കാൻ മേലെ എന്നായിരുന്നു.എക്കാലത്തെയും സിപിഎം നിലപാട് ഞങ്ങൾക്ക് എന്തുമാവാം പക്ഷെ നിങ്ങൾക്ക് ഒന്നും ആയിക്കൂടാ എന്നാണെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഡിജു സെബാസ്ററ്യൻ കുറ്റപ്പെടുത്തി .

