Kerala

ചത്താലും കസേര വിടാത്ത ആളാണ് പി ജെ ജോസഫ്; ജോസഫിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി സിപിഎം നേതാവ് എം എം മണി എംഎല്‍എ

തൊടുപുഴ :മുട്ടം :പി ജെ ജോസഫിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി സിപിഎം നേതാവ് എം എം മണി എംഎല്‍എ. തൊടുപുഴക്കാരുടെ ഗതികേടാണ് പി ജെ ജോസഫെന്നാണ് മണിയുടെ പരാമര്‍ശം. പി ജെ ജോസഫ് നിയമസഭയില്‍ കാല് കുത്തുന്നില്ല.

രോഗമുണ്ടെങ്കില്‍ ചികിത്സിക്കുകയാണ് വേണ്ടത്. പി ജെ ജോസഫിന് ബോധവുമില്ല. ചത്താല്‍ പോലും കസേര വിടില്ലെന്നും എം എം മണി പറഞ്ഞു.വ്യവസായ പാർക്ക് ഉദ്‌ഘാടനത്തിന് പി ജെ ജോസഫ് വന്നില്ല.ജോസഫ് ചുമ്മാ കൊതി കുത്തുകയാണ് .

നിയമസഭയിൽ കൂടി വന്നാൽ ഒന്നോ രണ്ടോ ദിവസമേ പോയിട്ടുള്ളൂ എന്നും അതിന്റെ കണക്ക് അവിടെ ഉണ്ടെന്നും മണി പറഞ്ഞു. ഇന്നലെ വൈകുന്നേരം മുട്ടത്ത് സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് പിജെ ജോസഫിനെതിരെ എം എം മണി രൂക്ഷമായി വിമര്‍ശനമുന്നയിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top