കുറവിലങ്ങാട് : മീനച്ചിൽ താലൂക്കിലെ റേഷൻ കടകളിലേക്ക് ആവശ്യമായ സാധനങ്ങൾ വാതിൽപടി വിതരണം ചെയ്യുന്നത് കുറവിലങ്ങാട് ഉള്ള NFSA ഗോഡൗണിൽ നിന്നുമാണ്.

എന്നാൽ രണ്ട് മാസമായി പലവിധ കാരണങ്ങളാൽ അരി, ആട്ട തുടങ്ങിയവ റേഷൻ കടകളിൽ കൃത്യസമയത് എത്താത്തതുമൂലം കാർഡുടമകൾക്ക് റേഷൻ വിതരണം മുടങ്ങുന്നു ഡിപ്പോയിൽ നിന്നുള്ള റേഷൻ സാധനങ്ങളുടെ വിതരണം നടത്തുന്ന കരാറുകാരനും തൊഴിലാളികളും തമ്മിലുള്ള തർക്കമാണ് വിതരണം മുടങ്ങിയത് എന്ന് അറിയുന്നു.ഔദ്യോഗിക തലങ്ങളിൽ പല ചർചകൾ നടന്നെങ്കില്ലും തീരുമാനമുണ്ടായിട്ടില്ല.
റേഷൻ കടകളിൽ മാസം ആദ്യം തന്നെ റേഷൻ സാധനങ്ങൾ എത്തിക്കണമെന്നാവശ്യപ്പെട്ട് താലൂക്കിലെ റേഷൻ വ്യാപാരികൾ ഇന്ന് 18.10.23 ബുധനാഴ്ച കുറവിലങ്ങാട് NF SA ഗോഡൗണിന് മുമ്പിൽ ധർണ നടത്തി.ഓൾ കേരളാ റേഷൻ റീട്ടേയിൽ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് സേവ്യർ ജയിംസ് ധർണ ഉൽഘാടനം ചെയ്തു.സജി മാത്യു, ടോമിച്ചൻ പഴേമഠം, സന്തോഷ് കുര്യത്ത്,PT. ബഷീർ, VP ഇബ്രാഹിം, ബെന്നി കരൂർ തുടങ്ങിയവർ പ്രസംഗിച്ചു.

