Kerala

എ കെ സി സി യുടെ ആഭിമുഖ്യത്തിൽ പച്ചക്കറി തൈ വിതരണവും;ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടത്തി

പാലാ :എ കെ സി സി പിഴക്  യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ അടുക്കളത്തോട്ടം മൽസരത്തിൻ്റെ തൈ വിതരണവും, കൃഷി നടീൽ – പരിപാലനം വിഷയത്തിൽ ക്ലാസ്സും, 10,+2, ക്ലാസ്സുകളിൽ സ്കൂളിലും, സൺഡേ സ്കൂളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടത്തി.

പിഴക് പാരിഷ് ഹാളിൽ പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ രൂപത സെക്രട്ടറി ജോയി മലയിൽ സ്വാഗതം ആശംസിച്ചു. യൂണിറ്റ് പ്രസിഡൻ്റ് അഡ്വ. ജേക്കബ് അൽഫോൻസാ ദാസ് അധ്യക്ഷത വഹിച്ചു, യൂണിറ്റ് ഡയറക്റ്റർ ഫാ . ജോസഫ് തെക്കേൽ അനുഗ്രഹ പ്രഭാഷണവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾകുള്ള മൊമെൻ്റോ വിതരണവും നടത്തി. സ്കൂൾ ലെ വിജയികളോടൊപ്പം സൺഡേ സ്കൂൾ വിജയികളെയും അനുമോദിക്കുന്ന AKCC യൂണിറ്റിനെ വികാരിഅച്ഛൻ പ്രത്യേകം അനുമോദിച്ചു. കർഷക വേദി ചെയർമാൻ റ്റോമി കണ്ണീറ്റു മ്യാലിൽ കൃഷി രീതി, നടീൽ, കീടനാശിനി പ്രയോഗം എന്നീ വിഷയങ്ങളിൽ ക്ലാസ്സ് നയിച്ചു.

രൂപത തലത്തിൽ വിത്ത് വിതരണം നടത്തിയപ്പോൾ ഒരു പടി കൂടെ കടന്നു തൈ വിതരണം നടത്തുന്ന AKCC പിഴക് യൂണിറ്റ് അംഗങ്ങളെ റ്റോമി sir അഭിനദിച്ചു. ഫാർമേഴ്സ് ക്ലബ് പിഴക് യൂണിറ്റ് പ്രസിഡൻ്റ് ജോയി വള്ളിയിൽ, അഗസ്റ്റിൻ പാറെമാക്കൽ, എന്നിവർ കൃഷി അറിവുകൾ പങ്കുവെച്ചു. പച്ചകറി തൈകൾ ഷിനു വെള്ളചാല്ലിൽ ന് നൽകി വിതരണ ഉത്ഘാടനം ഫാ.ജോസഫ് തെക്കേൽ , റ്റോമി കണ്ണീറ്റു മ്യാലിൽ എന്നിവർ ചേർന്ന് നിർവഹിച്ചു. രൂപത സെക്രട്ടറി ലിബി തമ്പി മണിമല നന്ദി അറിയിച്ചു..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top