
പാലാ : അസംഘടിത തൊഴിലാളികൾക്കുള്ള ക്ഷേമ നിധിയിൽ ഉള്ള പല ആനുകൂല്യങ്ങളും തടഞ്ഞു വച്ചിരിക്കുന്ന സർക്കാർ നടപടി പിൻവലിക്കണമെന്ന് അസംഘടിത തൊഴിലാളി യൂണിയൻ ( KTUC(M) കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
പാലായിൽ നടന്ന ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ബിബിൽ പുളിയ്ക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോസ്കുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ കുര്യാച്ചൻ മണ്ണാർമറ്റം, വിൻസെന്റ് തൈമുറിയിൽ, സത്യൻ പാലാ, രുഗ്മിണി ശശി, രാജേഷ് വട്ടക്കുന്നേൽ, ശ്യാം ശശി, ആൻസി ജോസഫ്, കെ. എസ്. രാജൻ, ജോയ് മാത്യു, മാതാ സന്തോഷ്, മേരി തമ്പി തുടങ്ങിയവർ പ്രസംഗിച്ചു.

