മദ്യപിച്ച് ഇനി ഛര്‍ദിച്ച് റെസ്റ്റോറന്റുകള്‍ വൃത്തികേടാക്കിയാല്‍ ഇനി പണി കിട്ടും. വൃത്തിയാക്കുന്നതിന് പ്രത്യേകം ഫീസ് ഈടാക്കി ഉടമകള്‍.പ്രിയ മദ്യപാനികളെ, സ്വന്തം ഉത്തരവാദിത്വത്തില്‍ കുടിക്കുക, പരിധി ലംഘിക്കരുത്. ഞങ്ങളുടെ പൊതുയിടങ്ങളില്‍ ഛര്‍ദ്ദിച്ചാല്‍ ക്ലീനിങ് ഫീസ് ബില്ലില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും.

മനസിലാക്കിയതിന് നന്ദി. ഈ മുന്നറിയിപ്പ് വളരെ അധികം ഗുണം ചെയ്തിട്ടുണ്ടെന്ന് റെസ്റ്റോറന്റ് ഉടമകള്‍ പറയുന്നു. മദ്യപിച്ച് ആളുകള്‍ റെസ്റ്റോറന്റിന്റെ ഉള്ളില്‍ ഛര്‍ദ്ദിക്കുന്നത് പതിവായപ്പോഴാണ് ഇങ്ങനെ ഒരു ബോര്‍ഡ് വെക്കാന്‍ തീരുമാനിച്ചതെന്നും ആളുകള്‍ ഇപ്പോള്‍ അത് മനസിലാക്കിയാണ് കുടിക്കുന്നതെന്നുമാണ് റിപ്പോർട്ട്.അമേരിക്കയിലാണ് ഈ സംവിധാനം നിലവില്‍ വന്നിരിക്കുന്നത്.
50 ഡോളറാണ് പിഴയീടാക്കുക. അമേരിക്കയില്‍ ഓക് ലാന്‍ഡിലെ ഭക്ഷണ ശാലയില്‍ എഴുതി വെച്ചിരിക്കുന്ന ഈ മുന്നറിയിപ്പ് ബോര്‍ഡ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലായി.

