പാലാ :പാലാ ളാലം സെന്റ് മേരീസ് പള്ളിക്ക് 30 മാസത്തിനുള്ളിൽ പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുമെന്ന് വികാരി ഫാദർ ജോസഫ് തടത്തിൽ അറിയിച്ചു.ഇന്ന് രാവിലെ ചേർന്ന ഇടവക സമൂഹത്തിന്റെ പൊതുയോഗത്തിലാണ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിനുള്ള അനുമതി നൽകിയത്.

പള്ളിയോട് ചേർന്നുള്ള സ്ഥലത്ത് റോഡിനു അഭിമുഖമായാണ് 25000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഷോപ്പിങ് കോംപ്ളക്സ് നിർമ്മിക്കുന്നത്.ഇടവക സമൂഹത്തിൽ പരസ്യ പിരിവിനില്ലെന്നും സന്മനസോടെ നൽകുന്ന തുക ശേഖരിച്ചാവും നിർമ്മാണച്ചിലവ് കണ്ടെത്തുകയെന്നും തീരുമാനിച്ചിട്ടുണ്ട് .

