Politics

ലോക താന്ത്രിക് ജനതാദൾ നേതാക്കളും പ്രവർത്തകരും രാജിവെച്ച് ജനതാദൾ എസിൽ ചേരുവാൻ തീരുമാനിച്ചു

 

കോട്ടയം : ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് എതിരായി രാജ്യത്ത് ജനതാ പരിവാറുകളുടെ ഏകീകരണം അനിവാര്യമാണെന്നും, കേരളത്തിൽ എൽജെഡി ജനതാദൾ എസിൽ ചെരണമെന്ന പ്രവർത്തകരുടെ വികാരം നേതൃത്വം ഉൾക്കൊള്ളാത്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ മുതിർന്ന നേതാക്കളും ജില്ലാ ഭാരവാഹികളും നിയോജകമണ്ഡലം പ്രസിഡണ്ടുമാരും പോഷക സംഘടന ജില്ലാ ഭാരവാഹികളും ജില്ലാ മണ്ഡലം നേതാക്കളടക്കം ഇരുന്നൂറോളം പ്രവർത്തകർ ജനതാദൾ എസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി എൽ ജെ ഡി സീനിയർ നേതാവും പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡണ്ടുമായ V.J മാത്തുക്കുട്ടി, ജില്ലാ ജനറൽ സെക്രട്ടറി സിദ്ദീഖ് തലപ്പള്ളി, തീക്കോയി ക്ഷീര സഹകരണ സംഘം പ്രസിഡണ്ടും,ജില്ലാ വൈസ് പ്രസിഡണ്ട്മായ ടി ടി തോമസ് തറകുന്നേൽ, യുവജനതാ ദൾ ജില്ലാ ജനറൽ സെക്രട്ടറിയും ഈരാറ്റുപേട്ട സഹകരണബാങ്ക് ഡയറക്ടറുമായ നോബി ജോസ്, ജില്ലാ സെക്രട്ടറി അജി വേണുഗോപാൽ, പൂഞ്ഞാർ മണ്ഡലം പ്രസിഡണ്ട് പോൾ ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

 


ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ LJD ക്ക് യാതൊരു പ്രസക്തിയില്ലെന്നും കേരളത്തിലെ എല്ലാ ജില്ലകളിലും ഭൂരിപക്ഷം പ്രവർത്തകരും ജനതാദൾ എസ്ൽ ലയിക്കാൻ തീരുമാനിച്ചതായി നേതാക്കൾ പറഞ്ഞു.പത്രസമ്മേളനത്തിൽ ജനതാദൾ എസ് ജില്ലാ പ്രസിഡണ്ട് എം ടി കുര്യൻ, ജില്ലാ ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ, സംസ്ഥാന കൗൺസിൽ അംഗം അൻഷാദ് പി എച്, ജെഡിഎസ് മണ്ഡലം പ്രസിഡൻറ് അക്ബർ നൗഷാദ്, എൽ ജ ഡീ. പാലാ നിയോജകമണ്ഡലം സെക്രട്ടറി നിയാസ് വട്ടക്കയം, ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് ജലീൽ പുത്തൻപുരയ്ക്കൽ എന്നിവർ പങ്കെടുത്തു. പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി പൂർണ്ണമായും പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടുമാരും ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും ചേർന്ന് പ്രവർത്തിക്കൻ തീരുമാനിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ലയന സമ്മേളനം ഏപ്രിൽ രണ്ടാംവാരം കോട്ടയത്ത് വിപുലമായി നടത്തുവാൻ തീരുമാനിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top