Kerala

ക്ഷേത്രത്തിൽ തൊഴാനെത്തുന്ന പുരുഷൻമാർ ഷർട്ട് ഊരണമെന്ന ആചാരം ചില തന്ത്രിമാർ കൊണ്ടുവന്ന തട്ടിപ്പാണെന്ന് വെള്ളാപ്പള്ളി നടേശൻ

മൂവാറ്റുപുഴ :ക്ഷേത്രത്തിൽ തൊഴാനെത്തുന്ന പുരുഷൻമാർ ഷർട്ട് ഊരന്ന മെന്ന ആചാരം ചില തന്ത്രിമാർ കൊണ്ടുവന്ന തട്ടിപ്പാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.മൂവാറ്റുപുഴയിലെ ശ്രീ  കുമാര ഭജന ദേവസ്വം ക്ഷേത്രത്തിൻ്റെ അലങ്കാര ഗോപുര സമർപ്പണം നിർവ്വഹിക്കുന്ന ചടങ്ങിൽ സംസാരിക്ക യായിരുന്നു വെള്ളാപളളി നടേശൻ.

ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ട് വരണമെന്നും ആത്മീയ  കേന്ദ്രങ്ങൾ സാമൂഹിക ക്ഷേമ കേന്ദ്രങ്ങളായി മാറണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.ഭഗവാന് പണം ആവശ്യമില്ല ക്ഷേത്രങ്ങളിൽ ഭഗവാന് കിട്ടുന്ന പണം ഭക്തരുടെ വിശപ്പ് മാറ്റാൻ ഉപയോഗിക്കണം എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top