Kerala

കടപ്പാട്ടൂർ ഉത്സവത്തോട് അനുബന്ധിച്ചുള്ള എണ്ണ സമർപ്പണചടങ്ങ് ഭക്തിനിർഭരമായി

 

 

പാലാ:കടപ്പാട്ടൂർ ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് ഭക്തജനങ്ങൾ വഴിപാടായി നൽകുന്ന എണ്ണ സമർപ്പണ ചടങ്ങിന് ഭക്തിസാന്ദ്രമായ തുടക്കം. ചടങ്ങിൽ
എൻഎസ്എസ് നായക സഭാംഗവും കടപ്പാട്ടുർ ദേവസ്വം പ്രസിഡണ്ടുമായ സി. പി. ചന്ദ്രൻ നായർ ആദ്യ എണ്ണ സമർപ്പണം നടത്തി.

ആയുരാരോഗ്യ സൗഖ്യത്തിനും രോഗശമനത്തിനും തൈല(എണ്ണ ) സമർപ്പണം ഉത്തമം എന്ന് അനുഗ്രഹ പ്രഭാഷണം ചടങ്ങിൽ പങ്കെടുത്ത് കൊണ്ട്
സാമവേദ പണ്ഡിതൻ ഡോക്ടർ തോട്ടം ശിവകരൻ നമ്പൂതിരി പറഞ്ഞു.ക്ഷേത്രാചാരങ്ങളിലും നമ്മുടെ സനാതന സംസ്കാരത്തിലും ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് അഗ്നി. ദീപജ്വലനം അഗ്നിയെ ആരാധിക്കുന്നതി ന്റെ പ്രതീകമാണ്. ദീപജ്വലനത്തിന് എണ്ണ സമർപ്പണമാണ് വേണ്ടത്.
രോഗ ദുരിതശമന ത്തിനും ആയുരാരോഗ്യ സൗഖ്യത്തിനും സർവ്വമംഗള മൂർത്തിയായ കടപ്പാട്ടൂരപ്പന് എണ്ണ സമർപ്പിക്കുന്നത് വളരെ ഉത്തമമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഖജാൻജി സാജൻ ജി ഇടച്ചേരിൽ സെക്രട്ടറി എസ് ഡി സുരേന്ദ്രൻ നായർ, ഗ്രാമപഞ്ചായത്ത് അംഗം സിജു സി എസ്, വി മുരളീധരൻ നായർ, അനൂപ് എസ് നായർ വിനിൽ വി നായർ ഗോപാലകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു. ഉത്സവം ഏപ്രിൽ മൂന്നാം തീയതി കൊടിയേറി 10ന് ആറാട്ടോടെ സമാപിക്കും. ആറാട്ട് ദിനം വരെ ഭക്തർക്ക് എണ്ണ സമർപ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top