Kerala

ഒ​രു പാ​ത്രം സാമ്പാറിന് 100 രൂ​പ ബി​ല്ല് : ഹോ​ട്ട​ൽ ഉ​ട​മ​യും വി​നോ​ദ സ​ഞ്ചാ​രി​ക​ളും ത​മ്മി​ൽ വാ​ക്കേ​റ്റം:ഒടുവിൽ പോലീസെത്തി

ഇടുക്കി :നെ​ടു​ങ്ക​ണ്ടം രാമക്കൽമേട്ടിൽ ഒ​രു പാ​ത്രം സാമ്പാറിന് 100 രൂ​പ ബി​ല്ല് : ഹോ​ട്ട​ൽ ഉ​ട​മ​യും വി​നോ​ദ സ​ഞ്ചാ​രി​ക​ളും ത​മ്മി​ൽ വാ​ക്കേ​റ്റം. രാ​മ​ക്ക​ൽ​മേ​ട്ടി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ഹോ​ട്ട​ലി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ടു.ക​ഴി​ഞ്ഞ ദി​വ​സം രാ​മ​ക്ക​ൽ​മേ​ട്ടി​ൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് എ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി​ക​ളും രാ​മ​ക്ക​ൽ​മേ​ടി​ന് സ​മീ​പം കൊ​ന്പ​മു​ക്കി​ലു​ള്ള ഹോ​ട്ട​ൽ ഉ​ട​മ​യാ​യ വ​നി​ത​യും ത​മ്മി​ലാ​ണ് വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്.


കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ ആ​റം​ഗ സം​ഘം രാ​മ​ക്ക​ൽ​മേ​ടി​ന് സ​മീ​പം കൊ​ന്പ​മു​ക്കി​ലു​ള്ള സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ താ​മ​സി​ച്ചു.
സം​ഘം ഇ​ന്ന​ലെ തി​രി​കെ പോ​കു​ന്ന​തി​നു മു​ന്പാ​യി പ്ര​ഭാ​ത ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്തു.ഇ​വ​ർ​ക്ക് ഹോ​ട്ട​ലി​ൽ​നി​ന്നും ദോ​ശ​യും സാ​ന്പാ​റും ന​ൽ​കി. ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു​ശേ​ഷം ദോ​ശ​യ്ക്ക് മി​നി​മം വി​ല​യും ഒ​പ്പം ന​ൽ​കി​യ സ​ന്പാ​റി​ന് ഒ​രാ​ൾ​ക്ക് നൂ​റ് രൂ​പ​യും ഈ​ടാ​ക്കി ബി​ല്ല് ന​ൽ​കി.
വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഇ​ത് ചോ​ദ്യം​ചെ​യ്ത​തോ​ടെ ഹോ​ട്ട​ൽ ഉ​ട​മ​യാ​യ വ​നി​ത പ്ര​കോ​പി​ത​യാ​യി.

ഇ​തി​നി​ടെ വി​നോ​ദ സ​ഞ്ചാ​രി​ക​ളി​ൽ ഒ​രാ​ൾ വി​ഷ​യം വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യ​തോ​ടെ ഉ​ട​മ സ​ഞ്ചാ​രി​ക​ളെ മു​റി​ക്കു​ള്ളി​ൽ പൂ​ട്ടി​യി​ട്ടു.
സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​രു​കൂ​ട്ട​രു​മാ​യി ച​ർ​ച്ച ന​ട​ത്തി വി​ഷ​യം ര​മ്യ​മാ​യി പ​രി​ഹ​രി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top