Kerala

പൊടി മൂലം ജനം വലയുന്നു., പ്രതിഷേധവുമായി സി പി ഐ

 

 

പാലാ കഴിഞ്ഞ മൂന്നു വർഷക്കാലമായി മീനച്ചിൽ പഞ്ചായത്തിലെ പൂവരണി – ഹെൽത്ത് സെന്റർ റോഡിന്റെ ഇരു വശത്തും താമസിക്കുന്നവർക്കാണ് ഈ ദുരവസ്ഥ. മൂന്നു വർഷം മുമ്പ്  പി എം ജി എസ് വൈ പ്രകാരം ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ പെടുത്തി ജോസ് കെ മാണിഎം പി യുടെ ശ്രമഫലമായി ഈ റോഡിന് ഒരു കോടി നാല്പത് ലക്ഷം രൂപ അനുവദിച്ചു. ജോലികൾ ടെണ്ടർ എടുത്തു പണികൾ ആരംഭിച്ചു. നിലവിൽ ഉണ്ടായിരുന്ന ടാറിങ് പൊളിച്ചു നീക്കി റോഡിന് വീതി കൂട്ടീ സോളിംഗ് നടത്തി. എന്നാൽ ചില പഞ്ചായത്ത് അംഗങ്ങളുടെയും, പാർട്ടികളുടെയും ഇടപെടൽ മൂലം ജോലികൾ മുമ്പോട്ട് കൊണ്ടുപോകാൻ കഴിയാതെ ജോലികൾ എടുത്ത കരാറുകാരന് പണി ഉപേക്ഷിക്കേണ്ടി വന്നു.

 

ചെയ്ത പണിയുടെ 40 ലക്ഷത്തിൽ പരം രൂപ കൈപ്പറ്റി പിന്മാറി. പിന്നീട് ഈ റോഡിന്റെ പണികൾക്കായി ടെണ്ടർ വിളിക്കുകയോ, ഡി പി ആർ പുതുക്കുകയോ ചെയ്യാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല ജില്ല പഞ്ചായത്തിനാണ് നിർമ്മാണ മേൽനോട്ട ചുമതല. നൂറുകണക്കിന് കുടുംബങ്ങളാണ് ഈ റോഡിന്റെ ഇതുവശങ്ങളിലുമായി താമസിക്കുന്നത്. പ്രായമായവരും കുട്ടികളും ക്യാൻസർ ഉൾപ്പെടെയുള്ള നിരവധി ഗുരുതരമായ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരും ഇവിടെയുണ്ട്. വാഹനങ്ങൾ കടന്നു പോലകുമ്പോഴും, കാറ്റ് അടിക്കുമ്പോഴും അതി രൂക്ഷമായ പൊടി ശല്യമാണ് ഉണ്ടാകുന്നത്. സോളിംഗ് ഇളകി കിടക്കുന്നത് മൂലം വാഹനങ്ങൾക്ക് കെടുപാടുകളും അപകടങ്ങളും പതിവാണ്.

 

മഴക്കാലം വരുന്നത്തോടെ ഇതുവഴിയുള്ള യാത്ര  കൂടുതൽ ദുഷ്കരമാകും. ഇവിടുത്തെ ജനങ്ങൾ മൂന്നു വർഷത്തിലധികമായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉണ്ടാകണമെന്നും, ഈ റോഡ് സഞ്ചാര യോഗ്യമാക്കണമെന്നും ആവശ്യ പ്പെട്ടു സ്ഥല വാസികളുടെ പങ്കാളിത്തതോടെ പൂവരണി അമ്പലം ജംഗ്ഷനിൽ സിപിഐ മീനച്ചിൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. സിപിഐ ജില്ല കമ്മറ്റി അംഗം പി കെ ഷാജകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. സി എൻ ഗോപി അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി ബിജു തോമസ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ  റ്റി  .ബി ബിജു,പി അജേഷ്, എലിക്കുളം ജയകുമാർ, എം കെ പത്മകുമാർ, സജിമോൻ സി ഡി, ജയശ്രീ ജയകുമാർ  എന്നിവർ പ്രസംഗിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top