Kerala

മീനച്ചിൽ തോട് സംരക്ഷണ സമിതി രൂപം കൊണ്ടു : മീനച്ചിൽ തോടിന് ശാപമോക്ഷം

 

 

 

കോട്ടയം :പുനലൂർ -മൂവാറ്റുപുഴ ഹൈവേയിൽ പാലാ തുടങ്ങി പൊൻകുന്നം അടുത്ത് വരെ ഏതാണ്ട് 37 കിലോമീറ്ററോളം ഒഴുകുന്ന പുഴയാണ് മീനച്ചിൽ തോട്. മീനച്ചിലാറിന്റെ ഏറ്റവും വലിയ കൈവഴികളിൽ അതിൽ ഏതാണ്ട് 12 കിലോമീറ്ററോളം ഈ പുഴ ഈ ഹൈവേയോട് ചേർന്ന് ഒഴുകുന്നു. ഇന്ന് ഈ പുഴയുടെ അവസ്ഥ വളരെ ശോചനീയമാണ്. പഴയ കാലഘട്ടങ്ങളിൽ കുട്ടനാട് മേഖലകളിലും വൈക്കത്തും ഒക്കെ നിരവധി പാടങ്ങൾ ഉണ്ടായിരുന്ന ആളുകൾ ഇവിടെ ഉണ്ടായിരുന്നു. പൂവരണി വരെ കെട്ടുവള്ളങ്ങളിൽ പടിഞ്ഞാറൻ മേഖലകളിൽ നിന്ന് അരിയും നെല്ലും എത്തിച്ചിരുന്നു.

ഈ പുഴയിലൂടെ സുഗമമായ ജലഗതാഗതം നടന്നു എന്ന് തെളിവാണ്. പക്ഷെ ഇന്ന് കാലങ്ങൾ മാറി മണൽ പരപ്പുകളും, പോള പുറ്റുകളും കൊണ്ട് ഈ പുഴ ജീവനുവേണ്ടി യാചിക്കുകയാണ്. അത് മാത്രമല്ല പ്രശ്നം 2020-2021 കാലഘട്ടത്തിൽ ഒരു വർഷത്തിൽ 10-ൽ അധികം തവണ പുഴ കരകവിഞ്ഞു ഒഴുകി ദേശീയ പാതയിൽ ഗതാഗതം മുടങ്ങി. നിരവധി വീടുകളും സംരക്ഷണ ഭിത്തികളും തകരുകയും ഗ്രാമങ്ങൾ ഒറ്റപ്പെടുകയും ചെയ്തു. പ്രളയത്തിന് സമാനമായ വെള്ളം ഒരുമിച്ചെത്തിയപ്പോൾ ആളുകൾ പ്രാണരക്ഷാർത്ഥം വീടുകളിൽ നിന്നും ഒഴിഞ്ഞു പോയി. ഈ തോട് ഗതിമാറി ഒഴുകി, ഒരു പ്രാവശ്യം അല്ല പല പ്രാവശ്യം. ഇതിന് ഒരു ശാശ്വത പരിഹാരം തേടുന്നതിനായി മീനച്ചിൽ – കുറ്റില്ലം – ഇടയാറ്റ്‌ – വെള്ളിയേപ്പള്ളി മേഖലകളിലെ ജനങ്ങളുടെ നേതൃത്വത്തിൽ ഒരു ജനകീയ യോഗം വിളിക്കുകയും ആ മീറ്റിംഗിൽ മീനച്ചിൽ തോട് സംരക്ഷണ സമിതി എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു ജനങ്ങളുടെ ജീവനും സ്വത്തിനും വേണ്ടി പ്രവർത്തിക്കുവാൻ തീരുമാനിച്ചു.

 

ഉണ്ണികൃഷ്ണൻ നായർ സൗര രക്ഷാധികാരിയായ സമിതിയിൽ 101 അംഗങ്ങളെ തിരഞ്ഞെടുക്കുകയും, രൺദീപ് ജി. മീനഭവൻ ചെയർമാനും, പി. രവിസാർ പെരുമ്പ്രാൽ കൺവീനറും, വിനയകുമാർ മനസ ജോയിന്റ് കൺവീനറും, ബേബി നിധിയിടത്തുകുന്നേൽ വൈസ് ചെയർമാനുമായ 14 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുക്കുകയും ചെയ്തു. സിബി സെബാസ്റ്റ്യൻ ഓടക്കൽ, ജോസ് പന്തലാനി, ജോയി വണ്ടനാനിക്കൽ, ഷാജി വില്ലൻകല്ലേൽ, റെജി മണിയഞ്ചിറ, സന്തോഷ്‌ ചിറമുഖത്ത്, ജോർജ് ചാലിൽ, രാജീവ്‌ രാജൻ പാട്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
മീനച്ചിൽ തോടും വെള്ളപ്പൊക്കവും എന്ന മുദ്രവാക്യം ഉയർത്തി മാർച്ച്‌ 13-ആം തിയതി ഞായറാഴ്ച ഈ സമിതിയുടെ നേതൃത്വത്തിൽ തുണ്ടത്തിൽ കടവ് തുടങ്ങി പാലക്കയം വരെ തോടിനെ അറിയാൻ ഒരു പഠന യാത്ര നടത്തുവാനും തീരുമാനിച്ചു. ബഹു. ബ്ലോക്ക്‌ പ്രസിഡന്റ് റൂബി ജോസ് പഠനയാത്ര ഉദ്ഘടനം ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top