Kerala

കാര്‍ വര്‍ക്ക് ഷോപ്പില്‍ തീ പിടിച്ച് പത്ത് കാറുകള്‍ കത്തിനശിച്ചു

 

 

കാസര്‍ഗോഡ്:കാഞ്ഞങ്ങാട്: അതിഞ്ഞാലില്‍ ഷാജഹാന്റെ ഉടമസ്ഥതയിലുള്ള യുനൈറ്റഡ് മോട്ടോര്‍സ് കാര്‍ വര്‍ക്ക് ഷോപ്പില്‍ തീ പിടിച്ച് പത്തു കാറുകള്‍ കത്തിനശിച്ചു. വ്യാഴാഴ്ച അര്‍ദ്ധരാത്രി പന്ത്രണ്ടു മണിയോടെയാണ് സംഭവം. ഷോപ്പില്‍ ഗ്യാസ് വെല്‍ഡിംഗിനു ഉപയോഗിക്കുന്ന അസറ്റിലിന്‍ എന്ന വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന്റെ വ്യാപ്തി കൂടാന്‍ കാരണമായത്. ഈ പ്രദേശമാകെ തീയും പുകയും കൊണ്ട് മുടി എന്തു ചെയ്യണമെന്നറിയാതെ ജനങ്ങള്‍ പരിഭ്രാന്തരയായി.

ഇതിനു തൊട്ടടുത്ത വീട്ടിലെ യു.വി.ഹമീദ്,മുഹമ്മദ്, എന്നിവരും കെട്ടില്‍ കളിക്കാന്‍ പോവുകയായിരുന്ന ജാബിര്‍, മൊയ്തു, ഷാജഹാന്‍, റെമീസ് എന്നിവരാണ് തീപിടുത്തം ആദ്യം കണ്ടത് ഇവര്‍ ഉടന്‍ ഒച്ച വെച്ച് തൊട്ടടുത്തുള്ള കുടുംബാംഗങ്ങളെയും മറ്റു നാട്ടുകാരെയും വിളിച്ചുണര്‍ത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതിന് ശേഷം അഗ്‌നിരക്ഷാ സേനയേയും പോലിസിനേയും കെഎസ്ഇബിയേയും വിവരമറിയിക്കുകയായിരുന്നു. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി.വി പവിത്രന്റെ നേതൃത്വത്തില്‍ അഗ്‌നി രക്ഷാസേനയുടെ ആദ്യ സംഘം എത്തിയപ്പോഴേക്കും കരിമ്പുകയും തീയും പ്രദേശമാകെ വിഴുങ്ങും എന്ന നിലയിലായിരുന്നു. ഉടന്‍ രണ്ടു യുനിറ്റുകളും കൂടി കുതിച്ചെത്തിയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ഇതിനിടെ കാസര്‍കോട് അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും 12000 ലിറ്റര്‍ വെളളം കൊള്ളുന്ന ബ്രൗസര്‍ എന്ന വാഹനവും എത്തിച്ചു. ഇങ്ങനെ നാലു യുനിറ്റ് അഗ്‌നി രക്ഷാ സേനയെത്തി 25000 ലിറ്റര്‍ ഫോം കലര്‍ത്തിയ വെള്ളം ചീറ്റിയാണ് വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെ തീ നിയന്ത്രണ വിധേയമാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top