Kerala

പഞ്ചാബിൽ ആംആദ്മി പാർട്ടി നേടിയ വൻവിജയത്തിന്റെ അലകൾ കേരളത്തിലേയ്ക്കും വ്യാപിക്കുന്നു

 

 

 

കോട്ടയം :പാലാ :ഇന്ത്യയിൽ ഏറ്റവും കൂടുതൽ വളർന്നു പന്തലിക്കുന്ന പാർട്ടിയായി ആം ആദ്മി  പാർട്ടി മാറിയിരിക്കുന്നുഎന്ന് പാലായിലെ ആം ആദ്മി പാർട്ടി നേതാക്കൾ അഭിപ്രായപ്പെട്ടു.117 ൽ 91 സീറ്റുകൾ കരസ്തമാക്കിയ പാർട്ടിയുടെ വിജയം എ എ പി  മണ്ഡലം കമ്മിറ്റി പാലാ ടൗണിൽ മധുരം വിതരണം ചെയ്തുകൊണ്ട് ആഘോഷിച്ചു.അക്രമ രാഷ്ട്രീയത്തിനും, അഴിമതിക്കും, സ്വജനപക്ഷപാതത്തിനും, കെടുകാര്യസ്ഥതക്കും എതിരെയുള്ള പ്രവർത്തനങ്ങളുമായി ആംആദ്മി പാർട്ടി മുന്നേറുകയാണ്.അതിന്റെ അലയൊലികൾ കേരളത്തിലും ,പാലായിലും കടന്നു വരുമെന്നും,പാലാ നഗരസഭയിൽ എ എ പി ക്ക് കൗൺസിലർ മാർ ഉണ്ടാകുമെന്നും എ എ പി നേതാക്കൾ പറഞ്ഞു.

കോവിഡ് കാലത്തു പൊതുജനങ്ങളുടെ ദുരിതങ്ങൾ കണ്ടില്ല എന്ന്‌ നടിച്ചു, ഉദ്യോഗസ്ഥന്മാർക്ക് അമിതമായ ശമ്പളർദ്ധനവ് മുൻകാലപ്രാബല്യത്തോടെ നൽകുകയും
കേരളജനതയുടെ മേൽ വൻ നികുതികൾ അടിച്ചേല്പിച്ചും സംസ്ഥാനത്തെ ഒന്നാകെ കടക്കെണിയിലേയ്ക്കു മുക്കി താഴ്ത്തുന്ന നയങ്ങളാണ് കേരളസർക്കാർ സ്വീകരിച്ചു വരുന്നത്.

 

 

റബ്ബറിന് 200 രൂപ നൽകുമെന്ന് പ്രകടന പത്രികയിൽ നൽകിയ വാഗദാനം ഈ ബഡ്‌ജറ്റ്റിലൂടെ നടപ്പാക്കണം എന്ന്‌ വിജഘോഷം ഉൽഘാടനം ചെയ്തുകൊണ്ട് മണ്ഡലം കൺവീനർ ജയേഷ് പി ജോർജ് പറഞ്ഞു.മണ്ഡലം സെക്രട്ടറി ജോയി കളരിക്കൽ അധ്യക്ഷത വഹിച്ചു.ബാലകൃഷ്ണൻ നായർ മേവിട, ജോബി ജോർജ്, ഡെന്നി കിഴപറയാർ, adv. റോണി ജോസ്, മാർട്ടിൻ കല്ലറക്കൽ, ഓ ഡി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
മിസ്സ്ഡ് കാൾ നമ്പർ 8113 80 40 40

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top