India

പാലായിലെ ഗാന്ധിസ്ക്വയറിൽ ഗാന്ധിസ്മൃതിയും പുഷ്പാർച്ചനയും ഇന്ന് ;എല്ലാവർക്കും പുഷ്പാർച്ചന അർപ്പിക്കാൻ സൗകര്യമൊരുക്കി സംഘാടകർ

പാലാ: ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മൂന്നാനിയിലെ ഗാന്ധി സ്ക്വയറിൽ ഗാന്ധിസ്മൃതിയും പുഷ്പാർച്ചനയും ഇന്ന് നടക്കും. രാവിലെ 8.30 ന് മാണി സി കാപ്പൻ എം എൽ എ ഗാന്ധിസ്‌മൃതി ഉദ്ഘാടനം ചെയ്യും.

ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ മുഖ്യ പ്രഭാഷണം നടത്തും. തുടർന്നു വിദ്യാർത്ഥികൾ, വിവിധ സന്നദ്ധ സാംസ്കാരിക സാമൂഹിക, രാഷ്ട്രീയ സംഘടനകൾ, വ്യക്തികൾ തുടങ്ങിയവർ പുഷ്പാർച്ചന നടത്തും. വൈകിട്ട് 5.30 വരെ പൊതുജനങ്ങൾക്കു മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ആദരവ് അർപ്പിക്കുന്നതിനായി സൗകര്യം ഗാന്ധിസ്ക്വയറിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നു വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top