
പാലാ :കാഞ്ഞിരമറ്റം: എസ് എം വൈ എം കെ സി വൈ എം പാലാ രൂപതയുടെ നേതൃത്വത്തിൽ മാർ സെബാസ്റ്റ്യൻ വയലിൽ മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ് നടത്തപ്പെട്ടു. കുറവിലങ്ങാട് യൂണിറ്റിന്റെയും കാഞ്ഞിരമറ്റം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെട്ട കലാഷ് 2K23 പാലായുടെ ബഹുമാനപ്പെട്ട എം എൽ എ മാണി സി കാപ്പൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
രൂപതാ പ്രസിഡന്റ് തോമസ് ബാബു അധ്യക്ഷത വഹിച്ചു.കുറവിലങ്ങാട് യൂണിറ്റ് ഡയറക്ടർ ജോസഫ് ആലാനിയിൽ, കാഞ്ഞിരമറ്റം ഇടവക വികാരി റവ. ഫാ ജോസഫ് മണ്ണനാൽ,എസ് എം വൈ എം ഡയറക്ടർ ഫാ. ജീമോൻ പനച്ചിക്കൽ കരോട്ട്, ജനറൽ സെക്രട്ടറി ടോണി കവിയിൽ, വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ്, രൂപതാ ഭാരവാഹികളായ എബി നൈജിൽ, മഞ്ജു തങ്കച്ചൻ, കാഞ്ഞിരമറ്റം യൂണിറ്റ് പ്രസിഡന്റ് മോൻസ് കുര്യൻ , കുറവലങ്ങാട് യൂണിറ്റ് പ്രസിഡന്റ് അജോ ജോസഫ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
കനത്ത മഴയിലും ആവേശകരമായ പോരാട്ടത്തിലൂടെ അരുവിത്തറ യൂണിറ്റ് ഒന്നാം സ്ഥാനവും, ഉള്ളനാട് യൂണിറ്റ് രണ്ടാം സ്ഥാനവും, കുറവിലങ്ങാട് യൂണിറ്റ്
മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമംഗങ്ങൾക്കും അഭിനന്ദനങ്ങൾ

