ചങ്ങനാശ്ശേരിയിൽ സ്വകാര്യ ബസും; കാറും തമ്മിൽ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ഗുരുതര പരുക്ക്. പരുക്കേറ്റവരിൽ മൂന്ന് കുട്ടികളുമുണ്ട്. അഞ്ച് പേരെയും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ത്യക്കൊടിത്താനം സ്വദേശികളായ ജിനോഷ് ജോർജ്, ഭാര്യ സോണിയ, അവരുടെ മൂന്ന് കുട്ടികൾ എന്നിവർക്കാണ് പരുക്കേറ്റത്.അതേസമയം കാറിലുണ്ടായിരുന്ന കുട്ടികൾ തമ്മിൽ ഉച്ചത്തിൽ സംസാരിച്ചപ്പോൾ വാഹനം ഓടിച്ചിരുന്ന ആൾ തിരിഞ്ഞു നോക്കി നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

