
കോട്ടയം :രാമപുരം: രാജ്യത്തിന്റെ നിലനിൽപ്പിന്റെ ആധാര ശിലായായ മതേതരത്വത്തെ തകർക്കുന്ന ബിജെപി യെ തടയേണ്ടത് രാജ്യത്തെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും കടമയാണെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ. ആർ എസ് എസ്, സംഘപരിവാർ എന്നീ സംഘടനകളുടെ ഹിന്ദു രാഷ്ട്രമെന്ന ആശയം നടപ്പിലാക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി ഗവൺമെൻറ് ഇത് തടഞ്ഞേ മതിയാവൂ.
2024 ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ജനങ്ങൾ ബിജെപി യെ രാജ്യത്തിന്റെ മണ്ണിൽ നിന്ന് തൂത്തെറിഞ് രാജ്യത്തെ അപകടകരമായ സ്ഥിതിയിൽ നിന്നും രക്ഷിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.കെ എസ്ബി രാജു അധ്യക്ഷത വഹിച്ചു. ബിജെപിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി സിപിഐ ആരംഭിക്കുന്ന പ്രക്ഷോഭണങ്ങളുടെ ഭാഗമായി രാമപുരം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കാൽ നട ജാഥയുടെ സമാപന സമ്മേളനം രാമപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാഥ അമനകരയിൽ ലോക്കൽ സെക്രട്ടറി പി എ മുരളി ക്യാപ്റ്റനും റോയി സെബാസ്റ്റ്യൻ വൈസ് ക്യാപ്റ്റനും, കെ എസ് രവീന്ദ്രൻ നായർ ഡയറക്ടറും ആയ ജാഥ സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഒ പി എ സലാം ഉദ്ഘാടനം ചെയ്തു.ബാബു കെ ജോർജ് പി കെ ഷാജകുമാർ, അഡ്വ പയസ് രാമപുരം, അഡ്വ പി ആർ തങ്കച്ചൻ, കെ ബി അജേഷ്, ടോമി എബ്രഹാം, ഷജിത് ലാൽ, അർജുൻ കെ ഷാജി, ബിനീഷ് അഗസ്റ്റിയൻ, കെ എൻ സോമൻ എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.

