Share
Tweet
Share
Share
Email
Comments
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ പൂള്‍ എയിലെ മത്സരത്തില്‍ പാകിസ്താനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. രണ്ടിനെതിരേ 10 ഗോളുകള്‍ക്കാണ് ഇന്ത്യന്‍ സംഘം പാക് ടീമിനെ തകർത്തെറിഞ്ഞത്.
പൂള്‍ എയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്.നാല് ഗോളുകള്‍ നേടി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് തന്നെയാണ് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചത്.11, 17, 33, 34 മിനിറ്റുകളിലായിരുന്നു ഹര്‍മന്റെ ഗോളുകള്‍.വരുണ്‍ കുമാര്‍ രണ്ട് ഗോളുകള്‍ (41, 53) നേടി. മന്‍ദീപ് സിങ് (8), സുമിത് (30), ഷംഷേര്‍ സിങ് (46), ലളിത് ഉപാധ്യായ് (49) എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്‌കോറര്‍മാര്‍.
ഇതാദ്യമായാണ് ഇന്ത്യ – പാക് മത്സരത്തില്‍ ഒരു ടീം 10 ഗോളുകള്‍ നേടുന്നത്.പാക് ടീമിനെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം കൂടിയാണിത്.


Related Items:

Click to comment