
ജവാൻ ചോദിച്ചാൽ മാൻഷൻ ഹൗസ് കൊടുക്കുന്ന ബെബ്‌കോ യിലെ പതിവ് രീതിക്ക് അറുതി വരുന്നുഓപ്പറേഷൻ മൂൺ ലൈറ്റ് എന്ന പേരിൽ ഇന്നലെ വൈകിട്ട് മുതൽ സംസ്ഥാനത്തെ ബെബ് കോ ഔട്ട്ലറ്റുകളിൽ വിജിലൻസ് വ്യാപക പരിശോധന നടത്തി.സംസ്ഥാനത്തെ 78 ഔട്ട് ലറ്റുകളിലാണ് ഇന്നലെ വൈകിട്ടു 6.30 മുതൽ റെയ്‌ഡ് നടന്നത്.
ബെബ് കോ ഔട്ട്ലറ്റുകളിൽ മദ്യം വാങ്ങാൻ എത്തുന്നവരിൽ നിന്നും യഥാർത്ഥ വിലയേക്കാൾ കൂടുതൽ വില ചില ഉദ്യോഗസ്ഥർ ഈടാക്കുന്നതായും കുറഞ്ഞ വിലയിലുള്ള മദ്യം സ്റ്റോക്കുണ്ടെങ്കിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വില കൂടിയ മദ്യം അടിച്ചേൽപിക്കുന്നതായും ഇതിന് പ്രത്യം പകാരമായി മദ്യകമ്പനികളുടെ ഏജൻ്റ് മാരിൽ നിന്നും കൈക്കൂലിയായി കമ്മീഷൻ ചില ഉദ്യോഗസ്ഥർ കൈപ്പറ്റുന്നതായും ,ചില ഉദ്യോഗസ്ഥർ എല്ലാവരും കാൺകെ സ്റ്റോക്ക് നില എഴുതി വെയ്ക്കാറില്ലെന്നും ,അന്യ സംസ്ഥാന തൊഴിലാളികൾക്ക് ബില്ല് നൽകാതെ മദ്യം നൽകുന്നതായി കണ്ടെത്തി .
കൂടാതെ ഡാമേജ് ആകാത്ത മദ്യ കുപ്പികൾ ഡാമേജ് ആയെന്ന് വരുത്തി അത് ബില്ലില്ലാതെ വിറ്റ് പണം വീതിച്ചെടുക്കുന്നതായും കണ്ടെത്തി.കൂടാതെ പൊതിഞ്ഞ് കൊടുക്കുന്ന കടലാസ് നൽകാതെ കടലാസ് വാങ്ങിയതായി രേഖ ചമച്ച് പലയിടത്തും കൃത്രിമത്വം കാട്ടുന്നുണ്ടെന്ന് വ്യാപകമായി പരാതി ലഭിച്ചിരുന്നു.വൈക്കം ബെബ്‌കോ യിൽ കൗണ്ടറിലെ പണത്തിൽ ക്രമക്കേട് കണ്ടെത്തി;പ്രീമിയം കൗണ്ടറിൽ 2370 രൂപാ കൂടുതൽ കണ്ടപ്പോൾ;ലോക്കൽ കൗണ്ടറിൽ 20910 രൂപാ കുറവുള്ളതായി കണ്ടെത്തി.
കോട്ടയം മാർക്കറ്റ് ബെബ്‌കോ ഔട്ട് ലറ്റിൽ രണ്ട് സ്റ്റാഫിന്റെ ബാഗിൽ നിന്നും;ഒന്നര ലിറ്റർ വീതം മദ്യവും കണ്സെത്തിയിട്ടുണ്ട്.ഉപ്പുതറ ഔട്ട് ലറ്റിൽ നിന്നും 15460 രൂപാ അധികമായി കണ്ടെത്തിയിട്ടുണ്ട് .
78 ബെബ്കോ ഔട്ട്ലറ്റുകളിലാണ് ഇന്നലെ വൈകിട്ട് 6.30 മുതൽ വിജിലൻസ് സംഘം പരിശോധന നടത്തിയത്.വിജിലൻസ് ഡയറക്ടർ ടി.കെ വിനോദ് കുമാറിൻ്റെ ഉത്തരവ് പ്രകാരം വിജിലൻസ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഹർഷിത അത്തല്ലൂരി മേൽനോട്ടത്തിലും ,പോലീസ് സൂപ്രണ്ട് റജി ജേക്കബ്ബിൻ്റെ നേതൃത്വത്തിലുമാണ് റെയ്ഡ് നടന്നത്.
പൊതു ജനങ്ങളുടെ ശ്രദ്ധയിൽ അഴിമതികൾ ശ്രദ്ധയിൽ പെട്ടാൽ 1064 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കുകയോ;വാട്ട്സ്ആപ്പ് നമ്പറായ 9447789100 ഈ നമ്പറിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ ഐ പി എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

