
കണ്ണൂര്‍: മന്ത്രി വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി.’സാധനം’ എന്ന വാക്ക് പിന്‍വലിക്കുന്നു.എന്നാൽ അന്തവും, കുന്തവും ഇല്ല എന്നത് പറഞ്ഞു കൊണ്ടേയിരിക്കുമെന്നും കെ എം ഷാജി വ്യക്തമാക്കി.
അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നായിരുന്നു കെ എം ഷാജിയുടെ പരാമര്‍ശം.മുഖ്യമന്ത്രിയെ പുകഴ്ത്താനുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യതയെന്നും കെ എം ഷാജി പറഞ്ഞിരുന്നു. ഇത് വിവാദമായതോടെയാണ് തിരുത്തുമായി ഷാജി രംഗത്തെത്തിയത്.
ബിഷപ്പ് ഫ്രാങ്കോ വിഷയത്തിൽ കുറവിലങ്ങാട് ഉള്ള കന്യാസ്ത്രീകൾക്കെതിരെ പി സി ജോർജ് മുമ്പ് ഇതുപോലൊരു പരാമർശം നടത്തിയിരുന്നത് വിവാദമായപ്പോൾ പി സി ജോർജ് അന്ന്പിൻവലിച്ചിരുന്നു.വേശ്യകൾ എന്നായിരുന്നു അന്ന് പി സി ജോർജ് കന്യാസ്ത്രീകളെ പരാമർശിച്ചത്.ഇത് ഒരാഴ്ചയ്ക്ക് ശേഷം പിൻവലിക്കുകയായിരുന്നു.
കന്യാസ്ത്രീകൾ വെടികൾ ആണെന്നും അന്ന് പി സി ജോർജ് പരാമർശിച്ചിരുന്നു.വെടിയോ എന്ന് പത്രലേഖകർ ചോദിച്ചപ്പോൾ അല്ല “ഇട്ടോ” ആണ് എന്നും തിരുത്തിയിരുന്നു . അത് വിവാദമായപ്പോൾ;ഞങ്ങളുടെ നാട്ടിൽ വെടി എന്ന് പറഞ്ഞാൽ നുണ എന്നാണ് അർഥമെന്നും;കന്യാസ്ത്രീകൾ നുണ പറഞ്ഞതാണെന്നുമാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം തിരുത്തിയിരുന്നു.

