Kerala

എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു.;പ്രതിയെ തിരിച്ചറിയാതിരിക്കാനാണ് ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തത്

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. പ്രതിയെ തിരിച്ചറിയാതിരിക്കാനാണ് ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തതെന്നും ജനങ്ങൾക്കിടയിൽ ഭീതി ഉണ്ടാക്കിയശേഷം തിരികെ മടങ്ങാനായിരുന്നു സെയ്‌ഫിയുടെ പദ്ധതിയെന്നും എൻ.ഐ.എയുടെ കുറ്റപത്രത്തിൽ പറയുന്നു.

എലത്തൂർ ട്രെയിൻ തീവയ്‌പു കേസിൽ നടന്നത് ജിഹാദി പ്രവർത്തനമെന്നും എൻഐഎ വെളിപ്പെടുത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് സെയ്‌ഫി തീവ്രവാദ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായത്. പാക്കിസ്ഥാനിൽ നിന്നുള്ള തീവ്ര നിലപാടുള്ള മതപ്രഭാഷകരെ സെയ്ഫി സമൂഹമാധ്യമങ്ങളിലൂടെ പിന്തുടർന്നിരുന്നെന്നും കുറ്റപത്രത്തിൽ പരാമർശിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top