വടക്കഞ്ചേരി: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.കുന്നേങ്കാട് മനോജ്-അജിത ദമ്പതികളുടെ മകൻ അയാനിക്കാണ് മരിച്ചത്.മൂന്നരമാസം ആണ് കുഞ്ഞിന്റെ പ്രായം.അജിതയുടെ കിഴക്കഞ്ചേരി പുന്നപ്പാടത്തെ വീട്ടില്‍വെച്ചാണ് സംഭവം.

പാല്‍ കൊടുത്തതിനുശേഷം തൊട്ടിലില്‍ കിടത്തിയതായിരുന്നു. പിന്നീട് അനക്കമില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.മുലപ്പാല്‍ കുരുങ്ങിയതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.സഹോദരി: അനലിക.

