Kerala

ആയുഷ്മാൻ ഭവ പ്രോഗ്രാമിന്റെ ജില്ലാതല രക്തദാന ക്യാമ്പ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ നടന്നു

 

മുണ്ടക്കയം: ജില്ലാ ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ലയൺസ് ഡിസ്ട്രിക്ട് 318 B യൂത്ത് എംപവർമെന്റിന്റേയും മുണ്ടക്കയം ലയൺസ്‌ ക്ലബ്ബിന്റെയും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ ദേശീയ രക്തദാന ദിനാചരണവും ജില്ലാതല സന്നദ്ധരക്തദാന ക്യാമ്പും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിൽ നടത്തി.

കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും നേതൃത്വത്തിൽ നടക്കുന്ന ആയുഷ്മാൻ ഭവ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ വർഷം ദേശീയ രക്തദാന ദിനാചരണം നടത്തുന്നത്.കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനവും രക്തദാന ക്യാമ്പും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ ആധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ റ്റി ബി ഓഫീസർ ഡോക്ടർ പ്രസീദാ ബി കെ മുഖ്യപ്രഭാഷണവും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌ കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് സന്ദേശവും നൽകി.

വാർഡ് മെമ്പർ ഷാലിമ്മ ജെയിംസ്, മുണ്ടക്കയം ലയൺസ്‌ ക്ലബ് പ്രസിഡന്റ് അഡ്വ. ലാലിറ്റ് എസ് തകടിയേൽ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ലയൺസ്‌ ക്ലബ് ചീഫ് പ്രൊജക്റ്റ് കോഓർഡിനേറ്റർ സിബി പ്ലാത്തോട്ടം, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജോജി തോമസ്,ഡോ. ജിനു എലിസബത്ത് സെബാസ്റ്റ്യൻ, സേതു നടരാജൻ, വോളന്റിയർ സെക്രട്ടറിമാരായ അതുൽകൃഷ്ണൻ ഡി, ഭാഗ്യലക്ഷ്മി രാജ് എന്നിവർ ആശംസകൾ അർപ്പിച്ചു.ക്യാമ്പിൽ നൂറോളം വിദ്യാർത്ഥികൾ രക്തം ദാനം ചെയ്തു. ലയൺസ് – എസ് എച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top