Kerala

അരുവിത്തുറ കോളേജിൽ സ്വജീവിനി നൈപുണ്യ പരിശീലനത്തിന് തുടക്കമായി

കോട്ടയം :അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ വനിതാ സെല്ലിന്റെയും സ്വജീവിനി വനിതാ നൈപുണ്യ പരിശീലനപരിപാടിയുടെയും പ്രവർത്തനോദ്ഘാടനം അറുപത്തിമൂന്നാം വയസ്സിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച് ശ്രദ്ധ നേടിയ കോളേജിലെ പൂർവ്വ അദ്ധ്യാപികയും മുൻ പാലാ മുൻസിപ്പൽ ചെയർ പേഴ്സണുമായിരുന്ന ഡോ. സെലിൻ റോയി നിർവഹിച്ചു.

ഡോ സെലിൻ റോയിക്ക് കോളേജിന്റെ സ്നേഹോപഹാരം കോളേജ് മാനേജർ വെരി റവ.ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ സമ്മാനിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് , കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ ഫാ.ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ വനിതാസെൽ കോർഡിനേറ്റർമാരായ തേജി ജോർജ് ,

നാൻസി വി. ജോർജ് , ഡോ അനു തോമസ്, ജൂലി ജോൺ തുടങ്ങിയവർ സംസാരിച്ചു. വനിതാ സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്വജീവിനി നൈപുണ്യ പരിശീലന പരിപാടിയിലൂടി നൃത്തം, പുഷ്പാലങ്കാരം വസ്ത്ര രൂപകൽപന , കേശാലങ്കാരം, അവതാരിക പരിശീലനം തുടങ്ങി വിവിധ ഇനങ്ങളിലാണ് പരിശീലനം നൽക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top