Kerala

ഡയാലിസിസ് മുടങ്ങാതെ ചെയ്യുവാന്‍ പണമില്ലാതെ വിഷമിക്കുന്ന നിര്‍ധന കിഡ്‌നി രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ഒരുക്കിയിരിക്കുകയാണ് പാലാ പീറ്റര്‍ ഫൗണ്ടേഷനും കൊഴുവനാല്‍ റോട്ടറി ക്ലബ്ബും

പാലാ :ഡയാലിസിസ് മുടങ്ങാതെ ചെയ്യുവാന്‍ പണമില്ലാതെ വിഷമിക്കുന്ന നിര്‍ധന കിഡ്‌നി രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ഒരുക്കിയിരിക്കുകയാണ് പാലാ പീറ്റര്‍ ഫൗണ്ടേഷനും കൊഴുവനാല്‍ റോട്ടറി ക്ലബ്ബും. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പാലാ വെട്ടുകല്ലേല്‍ ഷിബു പീറ്റര്‍, റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ സാനോ ജോസ് കൈപ്പന്‍പ്പാക്കല്‍ കൊഴുവനാല്‍ ക്ലബ് പ്രസിഡന്റ മാര്‍ട്ടിന്‍ ജോസ്, ടിസ്സണ്‍ മാത്യു ചന്ദ്രന്‍കുന്നേല്‍ എന്നിവരുടെ ശ്രമഫലമായി അമേരിക്കയിലെ റോട്ടറി ഇന്റര്‍നാഷണലിന്റെ ഗ്ലോബല്‍ ഗ്രാന്റോടു കൂടിയാണ് സംസ്ഥാനത്തെ ഗ്രാമപ്രദേശത്തുള്ള വിവിധ ആശുപ്രതികളില്‍ ഡയാലിസിസ് മെഷീനുകള്‍ സംഭാവന നല്‍കുന്നത്.

ചിക്കാഗോ നൈല്‍സ് റോട്ടറി ക്ലബ്ബിന്റെ സഹകരണവുമുണ്ട്. അര്‍ഹതപ്പെട്ട നിര്‍ധനര്‍ക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ഏര്‍പ്പാടാക്കുകയാണ് ലക്ഷ്യം. ഈ വര്‍ഷം ആദ്യ ഗഡുവില്‍ 70 ലക്ഷം രൂപ ചെലവില്‍ തിരുവനന്തപുരം വട്ടപ്പാറ ഗ്രാമത്തിലുള്ള ശാന്തിഭവന്‍ ആശുപ്രതിലാണ് ഈ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം 29ന് വെള്ളിയാഴ്ച്ച 7 മണിക്ക് കൊഴുവനാല്‍ ക്ലബ്ബില്‍ Rotary governor Dr. G Sumithran നിര്‍വഹിക്കും. Asst Governor Sano Jose, international project coordinator Shibu Peter, ക്ലബ് പ്രസിഡന്റ് മാര്‍ട്ടിന്‍ ജോസ്, club secretary Thomas T Parayil, Tisson Mathew chandrankunnel തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും

ചടങ്ങില്‍ ഈ വര്‍ഷത്തെ റോട്ടറി എക്‌സലന്‍സ് അവാര്‍ഡ് ഷിബു പീറ്റര്‍ വെട്ടുകല്ലേലിന് സമ്മാനിക്കും. നിര്‍ധന കിഡ്‌നി രോഗികള്‍ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സേവനങ്ങള്‍ പരിഗണിച്ചാണ് ഈ അവാര്‍ഡ് നല്‍കുക. അമേരിക്കയില്‍ Rotary international ന്റെ MAJOR DONOR ബഹുമതിയും ഷിബുവിന് ലഭിച്ചിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ പ്രോജക്ട് കോഡിനേറ്റര്‍ ഷിബു പീറ്റര്‍ അസിസ്റ്റന്റ് ഗവര്‍ണര്‍ സനോ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top