
പാലാ : ഉഴവൂർ ടൗണിലെ വ്യാപാരികളും ചുമട്ടു ( ഹെഡ് ലോഡ് ) തൊഴിലാളികളും തമ്മിൽ വച്ചിട്ടുള്ള കൂലി എഗ്രിമെന്റ് കാലാവധി കഴിഞ്ഞിട്ട് മാസങ്ങളായി. പല ചർച്ചകളും നടത്തിയിട്ടും വ്യാപാരികൾ കൂലി വർധിപ്പിക്കാതെ പിടിവാശിയിലാണ്.
വ്യാപാരികൾ ഉടൻ കൂലി വർധിപ്പിച്ചില്ലെങ്കിൽ ചുമട്ടു തൊഴിലാളികൾ സമരത്തിലേക്ക് പോകുമെന്ന് ചുമട്ടു തൊഴിലാളി യൂണിയൻ ( KTUC(M)) നേതാക്കന്മാർ ആയ ജോസ്കുട്ടി പൂവേലിൽ, സൈമൺ പരപ്പനാട്ട് എന്നിവർ അറിയിച്ചു.

