കോതമംഗലം : തട്ടേക്കാട് പുഴയിൽചാടിയ ആൾക്കായി തിരച്ചിൽ തുടരുന്നു. : ഇന്ന് രാവിലെ തട്ടേക്കാട് പാലത്തിൽ നിന്നും പെരിയാർ പുഴയിലേക്ക് ഒരാൾ ചാടിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കുട്ടം പുഴ പോലീസ് സ്ഥലത്തെത്തുകയും കോതമംഗലം ഫയർഫോഴ്സ് ടീം മുങ്ങൽ വിദഗ്തർ പുഴയിൽ തിരച്ചിൽ ആരംഭിച്ചു.

ശക്തമായ അടിയൊഴുക്കാണ് പുഴയിൽ. ഇതിനിടയിൽ കുട്ടംപുഴ മാമലകണ്ടം സ്വദേശി പുഷ്പൻ (70) നെ കാൺമാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. പാലത്തിൽ നിന്ന് ചാടിയ ആൾ ആരാണെന്ന് പുഴയിൽ ചാടിയയാളെ കണ്ടെത്തിയാൽ മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് കൂട്ടംപുഴ സി.ഐ. പറഞ്ഞു.

