Kerala

ഹെൽമെറ്റിനുള്ളിൽ അണലി :തലയിൽ കടിയേൽക്കാതെ കുത്തുകുഴി സ്വദേശി യുവാവിന്റെ ജീവൻ രക്ഷപെട്ടത് തലനാരിഴക്ക്

 

കോതമംഗലം :ഹെല്മറ്റിൽ അണലി സസുഖം വാണു.യാത്ര കഴിഞ്ഞ്  രാത്രി ഊരി ബൈക്കിന്റെ സ്റ്റാൻഡിൽ വച്ച ഹെൽമറ്റിലാണ് അണലി പാമ്പ് കടന്നു കൂടിയത്.  കുത്തുകുഴി സ്വദേശിയുടെ ഹെൽമെറ്റിൽ ആണ് പാമ്പിനെ കണ്ടത്.

കുത്തുകുഴിയിൽ നിന്നും പെരുമ്പാവൂർക്ക് ഇന്ന് ഉച്ചയോടെ ഹെൽമറ്റ് ധരിച്ച് ബൈക്ക് ഓടിച്ച് പോകവേ നെല്ലിക്കുഴി കമ്പനിപടിയിലെ സ്വകാര്യ വ്യക്തിയുടെ ഫർണീച്ചർ കടയുടെ മുന്നിലെത്തിയപ്പോൾ ഹെൽമെറ്റിൽ അനക്കം തോന്നുകയും ഉടൻ നിർത്തി ഹെൽമെറ്റ്‌ ഊരി പരിശോധിച്ചപ്പോൾ ഉഗ്രവിഷമുള്ള അണലിയെയാണ് കണ്ടത്. തലനാരിഴക്ക് രക്ഷപെട്ട ആശ്വാസത്തിലാണ് യുവാവ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top