Kerala

ഐ എസ് എല്ലിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ  മോഹൻ ബഗാൻ കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ ബംഗളൂരു എഫ്സിയുമായി ഏറ്റുമുട്ടും

കൊൽക്കത്ത:ഐഎസ്‌എല്ലില്‍ ഇന്ന് വമ്പമാരുടെ  നേര്‍ക്കുനേര്‍ പോരാട്ടം . നിലവിലെ ചാമ്പ്യന്മാരായ  മോഹൻ ബഗാൻ കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ ബംഗളൂരു എഫ്സിയുമായി ഏറ്റുമുട്ടും.

ഇന്ന് രാത്രി 8 മണിക്ക് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് പോരാട്ടം.ഐഎസ്‌എല്ലിലെ ആദ്യ മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മോഹൻ ബഗാൻ കളത്തിലിറങ്ങുന്നത്.

യുവാൻ ഫെര്‍ണാണ്ടോ പരിശീലിപ്പിക്കുന്ന ബഗാൻ ആദ്യ മത്സരത്തില്‍ ജയിച്ചിരുന്നു. കൊല്‍ക്കത്തയില്‍ അരങ്ങേറിയ പോരാട്ടത്തില്‍ പഞ്ചാബ് എഫ്സിയെ 3-1നാണ് മോഹൻ ബഗാൻ തകര്‍ത്തത്.ബംഗളൂരു എഫ്സിയാകട്ടെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് കൊച്ചിയില്‍ 2-1ന് തോല്‍വി വഴങ്ങിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top