
പീരുമേട്: ഇടുക്കി പീരുമേട് ഡിവൈ എസ്പി പി. ജെ കുര്യാക്കോസിനെ സസ്പെൻഡ് ചെയ്തു. രാജസ്ഥാൻ സ്വദേശിനിയെ പീഡിപ്പിച്ച പ്രതികളെ ഒളിവിൽ പോകാനും, തെളിവുകൾ നശിപ്പിക്കാനും ഡിവൈഎസ്പി ശ്രമിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
പോലീസ് കണ്ടെത്തിയ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന് ഡിവൈ എസ് പി നിർദ്ദേശം നല്കി.ഡി വൈ എസ് പി ബോധപൂർവ്വം പ്രതികൾക്ക് ഒളിവിൽ പോകുവാനും, തെളിവുകൾ നശിപ്പിക്കുവാനും അവസരം ഒരുക്കിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

