ഇലഞ്ഞി : വിദ്യാഭ്യാസത്തിനൊപ്പം ലക്ഷങ്ങൾ വിലയുള്ള സമ്മാനങ്ങൾ നേടാൻ ഇലഞ്ഞി വിസാറ്റ് എൻജിനീയറിങ് കോളേജ് സുവർണ്ണ അവസരം ഒരുക്കുന്നു. യൂണിക്ക് വേൾഡ് റോബോട്ടിക്സിന്റെ ആഭിമുഖ്യത്തിൽ 30ന് കോളേജ് വച്ച് നടക്കുന്ന ബൂട്ക്യാമ്പ് നാസ സ്പേസ് ആപ്പ് ചലഞ്ചിന്റെ ഭാഗമായിയാണ് ഈ അവസരം. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെയാണ് ക്യാമ്പ് നടക്കുന്നത്.

2012 മുതൽ എല്ലാ വർഷവും നാസ വിവിധ സ്ഥലങ്ങളിൽ വച്ച് ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്. നാസ മുന്നോട്ടുവയ്ക്കുന്ന വെല്ലുവിളികൾക്ക് ഉത്തരം കണ്ടെത്തുന്നവരിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.താല്പര്യമുള്ള ഏത് പ്രായക്കാർക്കും ക്യാമ്പിൽ പങ്കെടുക്കാം.
എറണാകുളം, കോട്ടയം ജില്ലകളിൽ നിന്ന് താല്പര്യമുള്ള മത്സരാർത്ഥികൾക്ക് വേണ്ട നിർദേശങ്ങളും അതിനെ പറ്റിയുള്ള മറ്റു വിവരങ്ങളും വിസാറ്റ് എൻജിനീയറിങ് അധികൃതരിൽ നിന്നും ലഭിക്കും.
ph :9207233587
ചിത്രം :വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് ഡീൻ (ആർ ആൻഡ് ഡി) Lt . ഡോ. ടി ഡി സുബാഷ് , ഐഇഇഇ ഫോട്ടോണിക്സ് സൊസൈറ്റിയുടെ ബോർഡ് ഓഫ് ഗവർണേഴ്‌സിലേക്ക് തിരഞ്ഞെടുക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്.

